ശ്രീനഗർ : അതിർത്തിയിൽ പ്രകോപനം തുടർന്ന് ചൈന. പാംഗോംഗിൽ കടന്നു കയറാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യൻ സൈന്യം തുരത്തി. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു .
രണ്ടു ദിവസം മുൻപ് പാംഗോംഗിൽ ചൈനയ്ക്ക് ഇന്ത്യ ചുട്ട മറുപടി നൽകിയിരുന്നു. ഉയരമുള്ള മേഖലകൾ കീഴടക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു. ചൈനയുടെ നീക്കം പ്രതീക്ഷിച്ച ഇന്ത്യൻ സൈന്യം നേരത്തെ തന്നെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനെ മേഖലയിൽ വിന്യസിച്ചിരുന്നു.
ചൈനയുടെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ് തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുത്തത്. ചൈന അവകാശം ഉന്നയിക്കുന്ന പ്രദേശത്താണ് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചത്. പ്രദേശം പിടിച്ചെടുക്കാൻ വന്ന ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരെ കണ്ട് പിന്നോക്കം പോവുകയായിരുന്നു. നിരവധി ചൈനീസ് സൈനികരെ പിടികൂടിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .
അതിർത്തിയിൽ സംഘർഷം കനക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത് . പ്രകോപനത്തിന് ശ്രമിച്ചാൽ ചുട്ട മറുപടി നൽകിയിരിക്കും എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കിയിരുന്നു.
Discussion about this post