നിയന്ത്രണരേഖയിൽ ലാൻഡ് മൈൻ പൊട്ടി പരിശോധനകൾക്കിറങ്ങിയ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ നൗഷേര സെക്റ്ററിൽ ദൈനംദിന പരിശോധനകൾക്കായി ഇറങ്ങിയ റ്റീമിലെ മേജറും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും അബദ്ധത്തിൽ ലാൻഡ് മൈനിനു മീതെ കാൽ വയ്ക്കുകയായിരുന്നു എന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു.
പരുക്കേറ്റ സൈനികർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിൽസ തേടുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആർമി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ലാൻഡ് മൈനുകൾ താരതമ്യേന ഭാരം കുറഞ്ഞവയാകയാൽ മഴക്കാലത്ത് ഒഴുകി സ്ഥാനം മാറാറുണ്ട്. അതുകൊണ്ടുതന്നെ മൺസൂൺ കാലം സൈനികരെ സംബന്ധിച്ച് കൂടുതൽ അപകടം നിറഞ്ഞതാവും. തീവ്രവാദികൾ വയ്ക്കുന്ന ലാൻഡ് മൈനുകൾ വിതയ്ക്കുന്ന അപകടത്തിനു പുറമേയാണിത്.
Discussion about this post