അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ Adani Land Defence Systems and Technologies Ltd ഗ്വാളിയർ ആസ്ഥാനമാക്കി മെഷീൻ ഗണ്ണുകൾ, കാർബൈൻ ഗണ്ണുകൾ തുടങ്ങിയവയുടെ ഉല്പാദന – വിപണന രംഗത്ത് പ്രവർത്തിക്കുന്ന PLR സിസ്റ്റംസിന്റെ 51% ഓഹരി കരസ്ഥമാക്കി.
ഇസ്രയേലി കമ്പനിയായ IWIന് 49% ഷെയറുള്ള കമ്പനിയാണ് PLR സിസ്റ്റംസ്. നിലവിൽ ഭാരതത്തിന്റെ സേനകളിൽ നിന്ന് വലിയ ഓർഡറുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് IWI. നിലവിൽ 16400 LMGകൾ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള കരാർ നേടിയിരിക്കുന്നത് IWI ആണ്. പ്രശസ്തമായ നെഗെവ് തോക്കുകളാണ് IWI നിർമ്മിച്ച് വിതരണം ചെയ്യുന്നത്.
ഈ കരാറുറപ്പിച്ചതോടെ അദാനി ഗ്രൂപ്പ് ആളില്ലാവിമാനം മുതൽ ഹെലിക്കോപ്റ്റർ ഭാഗങ്ങൾ വരെ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ശേഷി കരസ്ഥമാക്കി. ഇസ്രയേലി എൽബിറ്റ് സിസ്റ്റംസുമായി ചേർന്ന് ഒരു ആളില്ലാവിമാന നിർമ്മാണകേന്ദ്രം 2018 മുതൽ പ്രവർത്തിപ്പിച്ചു വരികയാണ് അദാനി ഗ്രൂപ്പ്.
Discussion about this post