Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-500 ; ആദ്യം റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയോ ?

Sep 20, 2020, 05:40 pm IST
in India, Army
Share on FacebookShare on Twitter

ലോകത്തെ ഏറ്റവും മികച്ച മിസൈൽ വേധ സംവിധാനമേതെന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ. എസ്-400 .ഫൈറ്റർ വിമാനങ്ങളാകട്ടെ ആധുനിക മിസൈലുകളാകട്ട ഇവന്റെ പരിധിയിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും. റഷ്യയുടെ അൽമാസ് ആന്റെ ഡിഫൻസ് കമ്പനി നിർമ്മിച്ച എസ്-400 എതിരാളികൾ പോലും അംഗീകരിക്കുന്ന വിധത്തിൽ കരുത്തുറ്റതും കൃത്യതയുള്ളതുമാണ്. എന്നാൽ എസ്-400 നെ കടത്തിവെട്ടുന്ന വജ്രായുധം റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നതാണ് പുതിയ വാർത്ത. താമസിയാതെ തന്നെ റഷ്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുന്ന ഈ പുതിയ മിസൈൽ വേധ സിസ്റ്റത്തിന്റെ പേര് എസ്-500 പ്രൊമിത്യൂസ് എന്നാണ്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളേയും ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളേയും പോർവിമാനങ്ങളേയും തകർത്ത് കളയുന്ന മിസൈലുകളാണ് എസ്-500 ന്റെ പ്രധാന ആയുധങ്ങൾ .ഒരേസമയം പത്ത് ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ എസ്-500 നു കഴിയും.600 കിലോമീറ്റർ അകലെ വച്ച് തന്നെ ബാലിസ്റ്റിക് മിസൈലുകളെ തകർക്കുന്ന എസ്-500 അഞ്ഞൂറു കിലോമീറ്ററിനിപ്പുറം പോർ വിമാനങ്ങളെ കടത്തിവിടില്ല. സെക്കൻഡിൽ 7 കിലോമീറ്റർ വേഗതയിൽ വരുന്ന മിസൈലുകൾ പോലും എസ്-500 നു മുന്നിൽ തകർന്ന് തരിപ്പണമാകും.

എസ് -400 ലെ മിസൈലുകളെ കൂടാതെ രണ്ട് പുതിയ മിസൈലുകളാണ് എസ്-500 ൽ ഉപയോഗിക്കുന്നത്. 77 എൻ 6 -എൻ, 77 എൻ 6- എൻ 1 എന്നിവയാണ് ഈ മിസൈലുകൾ. ആണവായുധ പോർമുന വഹിക്കുന്ന മിസൈലുകളെ തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. അതിവേഗതയിൽ പ്രവഹിക്കുന്ന ഈ മിസൈലുകളുടെ പ്രഹര ശേഷിയാണ് ആണവ മിസൈലുകളെ തകർക്കുന്നത്. ഇതിനെല്ലാമുപരി ലോ ഓർബിറ്റ് സാറ്റലൈറ്റുകളേയും തകർക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഹൈപ്പർ സോണിക് ബഹിരാകാശ വാഹനങ്ങളിൽ നിന്ന് തൊടുത്തു വിടുന്ന ആയുധങ്ങളും എസ്-500 നു മുന്നിൽ മുട്ടുമടക്കും. S – 400 ന് പ്രതികരിക്കാൻ പത്ത് സെക്കൻഡായിരുന്നു വേണ്ടിയിരുന്നത് . എന്നാൽ ട 500 ൻ്റെ പ്രതികരണ സമയം പരമാവധി നാല് സെക്കൻഡാണ് .

S400 ന്റെ മറ്റെല്ലാ സവിശേഷതകളും എസ് – 500 നും ഉണ്ട് . കരുത്തുറ്റ സ്വയം പ്രതിരോധ സംവിധാനവും കൂടുതൽ ശക്തിയുള്ള റഡാറുകളും ട 500 ന്റെ പ്രത്യേകതയാണ് . വളരെ പെട്ടെന്ന് സ്ഥാനം മാറാൻ കഴിയുന്ന വാഹനങ്ങളിലാണ് S 500 ഉം ഘടിപ്പിച്ചിട്ടുള്ളത് . ഭാവിയിലെ ബഹിരാകാശ യുദ്ധങ്ങളെ പോലും മുന്നിൽ കണ്ട് നിർമ്മിച്ച ഈ വജ്രായുധം അമേരിക്കയുടെ ഏതാണ്ടെല്ലാ മിസൈലുകളേയും പ്രതിരോധിച്ച് ഇല്ലാതാക്കുമെന്നാണ് റിപ്പോർട്ടുകൾ .

2021 ഓടെ റഷ്യൻ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുന്ന എസ്-500 നെപ്പറ്റി മറ്റൊരു എക്സ്ലൂസീവ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എസ്-400 നു റഷ്യയുമായി കരാർ ഒപ്പിട്ടിരിക്കുന്ന ഇന്ത്യയാണ് എസ്-500 വാങ്ങാനൊരുങ്ങുന്ന ആദ്യ ലോക രാജ്യമെന്ന് റഷ്യയിലെ ഡിഫൻസ് ജേർണലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയും റഷ്യയും തമ്മിൽ നിലനിക്കുന്ന കരുത്തുറ്റ സൗഹൃദത്തെ ഇത് കൂടുതൽ ശക്തമാക്കുമെന്നാണ് റഷ്യൻ ജേർണലുകൾ പറയുന്നത്. നിലവിൽ അഞ്ച് എസ്-400 വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. ഇതിനൊപ്പം എസ്-500 കൂടി എത്തുന്നതോടെ ആകാശ മാർഗ്ഗമുള്ള ഒരു ആയുധങ്ങൾക്കും ഭാവിയിൽ ഇന്ത്യയെ തൊടാൻ കഴിയില്ല. ശത്രുരാജ്യങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകും.

Tags: FEATUREDIndia- RussiaS-500s-400
Share32TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com