( Representative image )
ന്യൂയോർക്ക് : അമേരിക്ക ആറാം തലമുറ പോർവിമാനം വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. വളരെ രഹസ്യമായി നടക്കുന്ന ആറാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമ്മാണ പദ്ധതിയുടെ ഭാഗമായായിരുന്നു പരീക്ഷണം. നെക്സ്റ്റ് ജനറേഷൻ എയർ ഡോമിനൻസ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അതീവ രഹസ്യമായാണ് അമേരിക്ക മുന്നോട്ടുകൊണ്ടു പോകുന്നത്.
റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത വിമാനങ്ങൾക്ക് വേണ്ടിയാണ് പരീക്ഷണങ്ങൾ നടക്കുന്നത്. അഞ്ചാം തലമുറ വിമാനങ്ങൾ സ്റ്റെൽത്ത് അഥവാ റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ്. ഇതിലും അത്യാധുനികമാണ് ആറാം തലമുറ യുദ്ധവിമാനങ്ങൾ.
ഹൈപ്പർ സോണിക്ക് വിമാനങ്ങളാണിവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആളില്ലാ വിമാനങ്ങളാണോ അല്ലയോ എന്ന വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പരീക്ഷണം വിജയകരമായി നടന്നതായി ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ ഒരു രാജ്യങ്ങൾക്കും ആറാം തലമുറ യുദ്ധവിമാനങ്ങളില്ല. അമേരിക്കയുടെ പരീക്ഷണം ചൈനയ്ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post