പുതുതായി ഉദ്‌ഘാടനം ചെയ്ത അടൽ തണലിലൂടെ ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന വീഡിയോ വൈറൽ. 9.02 കിലോമീറ്റർ നീളമുള്ള അടൽ തുരങ്കം സംസ്ഥാനം സന്ദർശിക്കുന്ന സഞ്ചാരികളുടെ ഏറ്റവും പുതിയ ആകർഷണമായി മാറിയിരിക്കുകയാണ് . ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘം ബുധനാഴ്ച (ഒക്ടോബർ 7) ഹിമാചൽ പ്രദേശിലെ മനാലിക്ക് സമീപം പുതുതായി നിർമ്മിച്ച അടൽ തുരങ്കത്തിലൂടെ കടന്നുപോയി.
ലാഹോൾ-സ്പിതി ജില്ലയിലെ ലാഹോളിനെയും ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ മനാലിയെയും തുരങ്കം ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് അടൽ ടണൽ . തന്ത്രപരമായി പ്രധാനപ്പെട്ട ഒരു ഘടനയായ ഇത് മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കുന്നു, അതായത് യാത്രാ സമയം അഞ്ച് മണിക്കൂർ വരെ കുറയ്ക്കും.
#WATCH: First Indian Army convoy passed through the newly-inaugurated Atal Tunnel near Manali in Himachal Pradesh, today. pic.twitter.com/bxm4VXIsDE
— ANI (@ANI) October 7, 2020
മൂവായിരം കോടി രൂപ ചെലവിലാണ് അടൽ തുരങ്കം നിർമ്മിച്ചത് .ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ തുരങ്കം രാജ്യത്തിന് സമർപ്പിച്ചു . ഉദ്ഘാടന വേളയിൽ രാജ്യത്തിന്റെ പ്രതിരോധ താൽപ്പര്യങ്ങളിൽ മുൻ സർക്കാരായിരുന്ന കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ചു.
Discussion about this post