ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ ചിൻഗാം ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീർ പോലീസ്, 1 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി ചേർന്നാണ് പ്രദേശത്ത് നീക്കം നടത്തുന്നത്.
പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ചിൻഗാമിൽ ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു, ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ മാസം ഏഴിന് ഷോപിയാനിലെ സുഗന് സെയ്നപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചിരുന്നു. സെപ്തംബര്‍ 27ന് അവന്തിപോറയിലെ സാംബൂറയില്‍ രണ്ട് ഭീകരരെയും വകവരുത്തിയിരുന്നു.
Discussion about this post