ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നതിനിടെ ലേ ആസ്‌ഥാനമായ കരസേനയുടെ 14-ാം കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ ചുമതലയേറ്റു. സിഖ് റെജിമെന്റിന്റെ ചുമതലയാണ് അദ്ദേഹം നേരത്തെ വഹിച്ചിരുന്നത്. അതിര്‍ത്തി തര്‍ക്കത്തിനു പരിഹാരം തേടി ചൈനയുടെ കമാന്‍ഡറുമായി ഇനി നടക്കുന്ന ചര്‍ച്ചകളില്‍ മേനോന്‍ ഇന്ത്യന്‍ സേനയെ പ്രതിനിധീകരിക്കും.
ചൈനയുമായി ഏഴുവട്ടം ചര്‍ച്ച നടത്തിയശേഷം സ്ഥാനമൊഴിയുന്ന ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ സ്ഥാനത്തേക്കാണ് ജനറല്‍ മേനോന്‍ എത്തുന്നത്. ചൈനയുമായി നടന്ന അവസാന രണ്ടുഘട്ട ചര്‍ച്ചയില്‍ ജനറല്‍ മേനോന്‍ പങ്കെടുത്തിരുന്നു. ലഡാക്കില്‍ ചൈനയെയും ദ്രാസ്-കാര്‍ഗില്‍-ബട്ടാലിക് സെക്‌ടറിലും സിയാച്ചിനിലും പാകിസ്‌താനെയും നേരിടുകയെന്ന ബഹുമുഖദൗത്യമാണ് “ഫയര്‍ ആന്‍ഡ് ഫ്യൂറി” എന്ന വിശേഷണമുള്ള 14-ാം കോറിനുള്ളത്.
ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി കമാന്‍ഡന്റായി സ്‌ഥലംമാറുന്ന ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ പകരക്കാരനായാണു നിയമനം. 2018 നവംബറില്‍ അരുണാചല്‍ അതിര്‍ത്തിയിലെ ബും ലായില്‍ ഇന്ത്യ ചൈന ചര്‍ച്ചയില്‍ കരസേനയെ പ്രതിനിധീകരിച്ചത് മേനോന്‍ ആയിരുന്നു. സിഖ് റജിമെന്റിന്റെ 17-ാം ബറ്റാലിയനില്‍ കമ്മിഷന്‍ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പിതാവും സൈനികനായിരുന്നു.
read also: ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020 , വിവിധ തസ്തികകളിലേക്ക് ഇവിടെ അപേക്ഷിക്കാം
സുബേദാര്‍ (റിട്ട.) എസ്.കെ. മേനോന്‍. സൈനിക വൃത്തങ്ങളില്‍ ഓപ്പറേഷന്‍ വിദഗ്‌ധനായി അറിയപ്പെടുന്ന ലഫ്. ജനറല്‍ മേനോന്‍ എക്കാലവും ജൂനിയര്‍ ഉദ്യോഗസ്‌ഥരെയടക്കം വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിക്കുന്ന മികച്ച ട്രാക്ക് റെക്കോഡിന് ഉടമയാണ്. 1962-ലെ യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും ആദ്യമായി ലഡാക്കിലെ മഞ്ഞുമലകളില്‍ ഈ ശൈത്യകാലത്തും സൈന്യത്തെ നിലനിര്‍ത്തുകയാണ്.
Discussion about this post