ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ഹക്രിപോറയിലാണ് ഏറ്റുമുട്ടല്‍. പൊലിസും സൈനികരും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്തുള്ള മുഴുവന്‍ ഭീകരരേയും പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷ സേന. ഷോപ്പിയാനിലും പുല്‍വാമയിലും മൂന്നു ദിവസത്തിനിടെ നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്.
ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 200 കടന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൈന്യം വധിച്ച ഭീകരരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2019ല്‍ ആകെ 163 ഭീകരരെയാണ് സൈന്യം വധിച്ചത്. എന്നാല്‍ ഒക്ടോബര്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം 198 ഭീകരരെയാണ് കശ്മീരില്‍ സൈന്യം വധിച്ചത്. 19, 20 തീയതികളിലും ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.
ഇതോടെ ഈ വര്‍ഷം മാത്രം സൈന്യം വധിച്ച ഭീകരരുടെ എണ്ണം 202 ആയി. 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ ഭീകരര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. നേരത്തെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായിരുന്ന കല്ലേറ് ആക്രമണവും ഇപ്പോൾ വളരെയധികം കുറവാണ്. സൈന്യത്തില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തിലെ വര്‍ധനവും മറ്റും കാണിക്കുന്നത് മേഖലയില്‍ ഭീകരര്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവാണ്.
Discussion about this post