ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസം ആരംഭിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപമാണ് നാവികാഭ്യാസത്തിന് തുടക്കമായത്. പത്ത് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണ് ഇത്. കഴിഞ്ഞ ഒകടോബറില്‍ ജപ്പാനിലെ ടോക്കിയോയിലും തുടര്‍ന്ന് ഒകടോബര്‍ 26ന് ഇന്ത്യയിലും നാല് രാജ്യങ്ങളിലേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത സൈനിക സഖ്യം രൂപികരിക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ തുടക്കമെന്നോണമാണ് സംയുക്ത നാവിക പരിശീലനം നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈന ഇന്തോ-പസഫിക് മേഖലയില്‍ നടത്തുന്ന പ്രകോപനത്തിന് തിരിച്ചടിയെന്നോണമാണ് മലബാര്‍ പരിശിലനത്തിന് രൂപം നല്‍കിയത്. കഴിഞ്ഞ ആറുമാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, മലബാര്‍ നാവികാഭ്യാസത്തെ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യക്ക് പുറമേ ചൈനയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റുരാജ്യങ്ങള്‍. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്‌ട്രേലിയ ഇന്ത്യയുമായി സംയുക്ത പരിശിലനത്തിന് തയാറാവുന്നത്. ഇത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് കുതുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം ഇന്ന് നടക്കുന്ന മലബാര്‍ പരീശീലനത്തിനുണ്ട്.
read also: ഇന്ത്യന്‍ സൈനികര്‍ക്ക് ലഡാക്കിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ യു.എസ് നിർമ്മിത ജാക്കറ്റുകള്‍
ഇന്ത്യ ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ചൈനീസ് സൈനിക മേധാവിത്വം നിലനില്‍ക്കുന്ന മേഖലയില്‍ കരുത്ത് തെളിയിക്കുകയെന്നതാണ് നാല് നാവികസേനകളുടെ ലക്ഷ്യം. അഭ്യാസത്തില്‍ നാവിക സേനയുടെ കരുത്ത് തെളിയിക്കുന്ന നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്ടറുകളും അണിനിരന്നു.നവംബര്‍ മൂന്ന് മുതല്‍ ആറുവരെയാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 17മുതല്‍ 20 വരെ അറബി കടലിലാണ്.
Discussion about this post