ജമ്മു: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര സെക്‌ടറില്‍ ഭൂഗര്‍ഭപാത കണ്ടെത്തി.ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ സമീപത്തെ നെല്‍പാടങ്ങളുടെ അടുത്തുകൂടിയാണ് ഭൂഗര്‍ഭപാത കുഴിച്ചിരിക്കുന്നത്. പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ അടുത്ത് നിന്നാണ് പാത ആരംഭിക്കുന്നത്.
ഭൂഗര്‍ഭപാത കുഴിച്ചിരിക്കുന്നതായി കണ്ടെത്തിയത് നെല്‍പാടങ്ങളുടെ അടുത്തുകൂടിയാണ്. ഇതിന് ഇന്ത്യാ ഭാഗത്ത് ഒരു പ്രവേശനദ്വാരം നിര്‍മ്മിച്ചിട്ടില്ലായിരുന്നു. അതിനുമുന്‍പ് മഴക്കാലം വന്നതിനാല്‍ ഭൂഗര്‍ഭപാത പലയിടത്തും മണ്ണും വെളളവും വീണ് തകര്‍ന്നുപോയെന്ന് ജംവാള്‍ പറഞ്ഞു.
നെല്‍കൃഷി നടക്കുന്ന കൃഷിഭൂമിയിലെ ഒരു ഭാഗം താഴ്‌ന്നുപോയപ്പോഴാണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്. ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയതെന്ന് അതിര്‍ത്തി രക്ഷാ സേനയുടെ ജമ്മു ഐജി എന്‍.എസ് ജംവാള്‍ പറഞ്ഞു.
Discussion about this post