ഛത്തീസ്ഗഢ്: തലയ്ക്ക് എട്ടുലക്ഷം വിലയിട്ടിരുന്ന നക്സലിനെ ഛത്തീസ്ഗഢ് സായുധപോലീസ് വധിച്ചു. സംസ്ഥാനത്തെ ബീജാപ്പൂർ ജില്ലയിൽ വരുന്ന ഫർസേഗഢ് പ്രദേശത്തെ മാവോയിസ്റ്റുകളുടെ ലോക്കൽ കമാന്‍ഡറായിരുന്ന സൈബോ എന്ന രാണു ആണ് പോലീസ് നടപടിയിൽ കൊല്ലപ്പെട്ടത്. കുത്രു-കേതുൽനാർ ഗ്രാമങ്ങളിൽ തെരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച വൈകുന്നേരം നാലരയോടെ മാവോയിസ്റ്റുകളും പോലീസ് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തുടർന്നുണ്ടായ വെടിവയ്പ്പിൽ 12 കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി സൈബോയെ പോലീസ് സംഘം വധിക്കുകയായിരുന്നു എന്ന് ബസ്തറിലെ ഐജി സുന്ദർരാജ് അറിയിച്ചു.
Discussion about this post