ഭാരതമെന്ന നാടിനായി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അർപ്പിക്കുന്നതിനായി , ഒരു ദിനം ഇന്ന് ഡിസംബർ 7 സായുധ സേന പതാക ദിനം . രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി നമ്മുടെ അതിർത്തികളിൽ വീരമൃത്യു വരിക്കുകയും യുദ്ധം തുടരുകയും ചെയ്ത രക്തസാക്ഷികളെയും രാജ്യത്തിന് കാവലായി മാറിയ എല്ലാ സൈനികരെയും ആദരിക്കുന്നതിനായി രാജ്യം ഇന്ന് സായുധ സേന പതാക ദിനം ആചരിക്കുന്നു.
സായുധ സേനയിലെ നിരവധി സൈനികരാണ് ഭാരതത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ചത് . സായുധ സേനയുടെ പതാക ദിനം, ഇന്ത്യയുടെ പതാക ദിനം എന്നും അറിയപ്പെടുന്നു. ഇന്ത്യൻ സേനയുടെ, വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണവും നടത്തുന്നു. പ്രധാനമായും മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കായി പതാക ദിനം ആചരിക്കുന്നത്.
1949 മുതൽ ഇന്ത്യ എല്ലാ വർഷവും സായുധ സേന പതാക ദിനം ആഘോഷിക്കുന്നു. 1949 ആഗസ്റ്റ് 28-ന്, അന്നത്തെ പ്രതിരോധ മന്ത്രി നിയോഗിച്ച കമ്മിറ്റിയാണ് ഡിസംബർ 7-ന് വാർഷിക പതാക ദിനം ആചരിക്കാൻ അനുമതി നൽകിയത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്, പ്രതിരോധ ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻ നിർത്തിയായിരുന്നു ഈ തീരുമാനം .
സൈനികരുടെ കുടുംബങ്ങളെ പരിപാലിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമണെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു .വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായിക്കുന്നതിനായി സർക്കാർ സായുധ സേനാ പതാക ദിന ഫണ്ടും ആരംഭിച്ചിട്ടുണ്ട് . ഏകദേശം 32 ലക്ഷം വിമുക്ത ഭടന്മാർ നമുക്കുണ്ട് , സൂപ്പർആനുവേഷൻ കാരണം ഓരോ വർഷവും 60,000 പേരെ അധികമായി ഈ കണക്കിൽ ചേർക്കാറുമുണ്ട് .
പതാക ദിനം ഇന്ത്യക്കാർക്ക് ഇന്ത്യയുടെ സൈനിക സൈനികരോട് നന്ദി പ്രകടിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ചവരെ അനുസ്മരിക്കാനുമുള്ള ദിനമാണ്.പതാക ദിനത്തിൽ ഇന്ത്യൻ സേനയുടെ മൂന്നു വിഭാഗങ്ങളായ ഇന്ത്യൻ കരസേന, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന സംയുക്തമായി ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവിധ പരിപാടികൾ, നാടകങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം മൂന്നു സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ചുവന്ന, ആഴത്തിലുള്ള നീല, ഇളം നീല നിറങ്ങളിലുള്ള ചെറിയ പതാകകളും, കാർ പതാകകളും കൊടുത്ത് തിരികെ സംഭാവനകൾ സ്വീകരിക്കുന്നു.
Discussion about this post