നാവികസേനയ്ക്കായി ജി.ആർ.എസ്.ഇ. നിർമ്മിക്കുന്ന നാല് സർവേ വെസലുകളിൽ ആദ്യത്തെ കപ്പലായ സാന്ധ്യക് നാവികസേനയ്ക്ക് കൈമാറി . ഇന്ത്യയിലെ യുദ്ധക്കപ്പൽ നിർമാണ രംഗത്തെ മുൻനിരക്കാരാണ് ജി.ആർ.എസ്.ഇ. (ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ്). കേന്ദ്ര മന്ത്രി അജയ് ഭട്ടിന്റെ സാന്നിദ്ധ്യത്തിൽ ഹൂഗ്ലി നദിയിൽ ഇറക്കിയതോടെയാണ് സാന്ധ്യക്ക് നാവികസേനയുടെ ഭാഗമായത് .അജയ് ഭട്ടിന്റെ ഭാര്യ പുഷ്പ ഭട്ടും മന്ത്രോച്ചാരണങ്ങളുമായി വേദിയിൽ ഉണ്ടായിരുന്നു .
നാവികസേനയുടെ ‘ഐ.എന്.എസ്. സാന്ധ്യകിന്റെ പേരിന് സമാനമായാണ് പുതിയ കപ്പലിനും ഈ പേര് നൽകിയത് . 44 വർഷം മുമ്പ് 1977 ലാണ് ജിആർഎസ്ഇ പഴയ സാന്ധ്യകും ഇന്ത്യൻ നാവിക സേനയ്ക്ക് നിർമിച്ചു നൽകിയത് .
ഇന്ത്യൻ നാവികസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മൗറീഷ്യസ് കോസ്റ്റ് ഗാർഡ് തുടങ്ങിയവർക്ക് നൂറോളം യുദ്ധക്കപ്പലുകൾ നിർമിച്ചു വിതരണം ചെയ്ത ആദ്യ കപ്പൽശാലയാണ് ജി.ആർ.എസ്.ഇ. പ്രതിരോധ മന്ത്രാലയത്തിനു കീഴിലാണ് ജി.ആർ.എസ്.ഇ. പ്രവർത്തിക്കുന്നത്.
നാല് സർവേ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് പ്രതിരോധ മന്ത്രാലയം ജി.ആർ.എസ്.ഇയുമായി 2018 ഒക്ടോബർ 30-ന് ഒപ്പുവച്ചത് . ബാക്കി മൂന്ന് കപ്പലുകളുടെ നിർമ്മാണം കാട്ടുപള്ളി എൽ ആന്റ് ടി ഷിപ്പ് ബിൽഡിംഗിൽ പുരോഗമിക്കുകയാണ്.ഈ കപ്പലുകൾ നിലവിലുള്ള സാന്ധ്യക് ക്ലാസ് സർവേ ഷിപ്പുകൾക്ക് പകരമാകും.
ജിയോഫിസിക്കൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പുതിയ തലമുറ ഹൈഡ്രോഗ്രാഫിക് ഉപകരണങ്ങളും ഈ കപ്പലുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട് . 110 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഇവയ്ക്ക് 200 ഓളം പേരെ ഉൾക്കൊള്ളാനാകും . കപ്പലിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഇരട്ട ഷാഫ്റ്റ് കോൺഫിഗറേഷനിലുള്ള രണ്ട് പ്രധാന എഞ്ചിനുകളാണ് ഉള്ളത്, ഇത് 14 നോട്ട് ക്രൂയിസ് വേഗതയ്ക്കും പരമാവധി 18 നോട്ട് വേഗതയ്ക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആഴം കുറഞ്ഞ ഇടങ്ങളിൽ ആവശ്യമായ കുറഞ്ഞ വേഗതയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനുള്ള വില്ലും സ്റ്റേൺ ത്രസ്റ്ററുകളും ഇവയിലുണ്ട് . സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച DMR 249-A സ്റ്റീൽ ഉപയോഗിച്ചാണ് കപ്പലുകളുടെ പുറംചട്ട നിർമ്മിച്ചിരിക്കുന്നത്.
തുറമുഖങ്ങളിലും , തീരദേശ, ആഴക്കടൽ ഭാഗങ്ങളിലും ഹൈഡ്രോഗ്രാഫിക് സർവേ നടത്തുകയും നാവിഗേഷൻ റൂട്ടുകൾ നിർണ്ണയിക്കുകയും ചെയ്യുക എന്നതാണ് ഈ സർവേ കപ്പലുകളുടെ പ്രധാന ദൗത്യം ..
2022 ഒക്ടോബറോടെ സന്ധ്യക്ക് പൂർണ്ണമായും സേവന സജ്ജമാകും . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യൻ നാവികസേനയ്ക്കായി 37 യുദ്ധക്കപ്പലുകളും അന്തർവാഹിനികളും രാജ്യത്തിലെ വിവിധ ഇടങ്ങളിൽ നിർമ്മിക്കുന്നുണ്ട്
Discussion about this post