ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും , പത്നിയ്ക്കും ,സൈനിക ഉദ്യോഗസ്ഥർക്കും അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം . ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, ഭൗതികദേഹങ്ങളിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് , മൂന്ന് സൈനിക മേധാവികൾ എന്നിവരും ആദരാഞ്ജലിയർപ്പിക്കാനെത്തി.
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ ഡൽഹി കന്റോൺമെന്റ് ഏരിയയിൽ നടക്കും. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് ഭൗതികദേഹങ്ങൾ സുലൂരിലെ വ്യോമതാവളത്തിലേക്കു കൊണ്ടുവന്നത്.
അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡൽഹിയിലെത്തിക്കും. ഇവർ ഭൗതികദേഹങ്ങൾ തിരിച്ചറിഞ്ഞശേഷമാകും വിട്ടുനൽകുക.വെള്ളിയാഴ്ച രാവിലെ ജനറൽ ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന .
Discussion about this post