ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സായുധ സേനാംഗങ്ങളിൽ ആറ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു . ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ എന്നിവരുൾപ്പെടെ 13 പേർ മരണപ്പെട്ടിരുന്നു.
ലാൻസ് നായിക് വിവേക് കുമാറിനെയും ലാൻസ് നായിക് ബി സായി തേജയെയും തിരിച്ചറിഞ്ഞതായി ഇന്ത്യൻ വ്യോമസേന ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഇവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് രാവിലെ അടുത്ത കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും സൈന്യം അറിയിച്ചു.
“മൃതദേഹങ്ങൾ ഉചിതമായ സൈനിക ബഹുമതികളോടെ അന്തിമ ചടങ്ങുകൾക്കായി കൊണ്ടുപോകും. അതിനു മുൻപ് ഡൽഹി കന്റോൺമെന്റിലെ ബേസ് ഹോസ്പിറ്റലിൽ പുഷ്പചക്രം അർപ്പിക്കും. മറ്റ് മൃതദേഹങ്ങളുടെ തിരിച്ചറിയൽ പ്രക്രിയ തുടരുകയാണെന്നും സൈന്യം പറഞ്ഞു.
10 സൈനികരുടെ മൃതദേഹങ്ങൾ ഡൽഹി കന്റോൺമെന്റിലെ ആർമി ബേസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post