ന്യൂഡൽഹി : വിപുലീകൃത റേഞ്ച് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ദീർഘ ദൂരത്തിലേയ്ക്ക് മിസൈലുകളെ എത്തിക്കാൻ ശേഷിയുള്ളതാണ് പിനാക .മുൻകാല പിനാക റോക്കറ്റുകളുടെ നവീകരിച്ച പതിപ്പായ ഈ സംവിധാനം ഡിആർഡിഒയും ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയും പൂനെ ആസ്ഥാനമായുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും ചേർന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ നിന്നാണ് പിനാക പരീക്ഷിച്ചത്. കൂടാതെ, പിനാക റോക്കറ്റുകൾക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “പ്രോക്സിമിറ്റി ഫ്യൂസുകളും” പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറാണ് പിനാക . ഇതിന്റെ റേഞ്ച് വർധിപ്പിക്കുമെന്ന് ഡിആർഡിഒ മുൻപ് അറിയിച്ചിരുന്നു . പുതുക്കിയ പിനാക അത്യാധു നിക സാങ്കേതിക വിദ്യകളനുസരിച്ച് പ്രവർത്തിക്കുന്നതും കൂടുതൽ മിസൈലു കളെ ഒരേ സമയം തൊടുക്കാൻ ശേഷിയുള്ളതുമാണ്.
പിനാക MK-I റോക്കറ്റ് സിസ്റ്റത്തിന് ഏകദേശം 40 കിലോമീറ്റർ റേഞ്ച് ഉണ്ട്, അതേസമയം പിനാക II വേരിയന്റിന് 60 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ മിസൈലുകളെ എത്തിക്കാനാകും .നേരത്തെയുള്ള പിനാക റോക്കറ്റിനെക്കാൾ കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന റോക്കറ്റ് യാഥാർഥ്യമാക്കാനാണ് പിനാകയുടെ നൂതന പതിപ്പ് വികസിപ്പിച്ചത്
Discussion about this post