ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് സൈന്യം പുറത്തുവിട്ടത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദേശം .1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ബിപിൻ റാവത്ത് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ് വീഡിയോ.
‘ നമ്മുടെ സൈന്യത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം .ഇന്ത്യൻ സായുധ സേനയിലെ എല്ലാ ധീര ജവാന്മാർക്കും വിജയ് പർവ്വിന്റെ വേളയിൽ ഞാൻ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. 1971ലെ യുദ്ധത്തിലെ വിജയത്തിന്റെ 50-ാം വാർഷികം ഞങ്ങൾ വിജയ് പർവായി ആഘോഷിക്കുകയാണ്,” ജനറൽ റാവത്ത് പറഞ്ഞു.
ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനു സമീപം നടന്ന ‘സ്വർണിം വിജയ് പർവ്’ പരിപാടിയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഈ സന്ദേശം പ്ലേ ചെയ്തു. ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിലാണ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 പ്രതിരോധ ഉദ്യോഗസ്ഥരും മരണപ്പെട്ടത് .
#WATCH Late CDS General Bipin Rawat's pre-recorded message played at an event on the occasion 'Swarnim Vijay Parv' inaugurated today at India Gate lawns in Delhi. This message was recorded on December 7.
(Source: Indian Army) pic.twitter.com/trWYx7ogSy
— ANI (@ANI) December 12, 2021
Discussion about this post