എസ്-400 കരാറിന് ശേഷം റഷ്യയിൽ നിന്ന് മറ്റൊരു ശക്തമായ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യ . എസ്-400 , എ കെ- 203 കരാറുകൾക്ക് ശേഷം, ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത വലിയ കരാറാകും ഇഗ്ല എസ് മിസൈലിന്റേത് .
5 കിലോമീറ്റർ ദൂരപരിധിയുള്ള ഇഗ്ല ചൈനീസ് അതിർത്തിയിലെ സുരക്ഷയ്ക്കു കരുത്തു പകരുമെന്ന് പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇഗ്ല മിസൈലുകൾക്കായി 2018 ലാണ് റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടത്.
സൈനികന് തോളിൽ വച്ച് വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈലാണ് ‘ഇഗ്ല’ . റഷ്യയിൽ നിന്നുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ കരസേനയും , വ്യോമസേനയും ഉപയോഗിക്കുന്നുണ്ട് . പ്രതിരോധത്തിലും ബഹിരാകാശ മേഖലയിലും പങ്കാളിത്തം വിപുലീകരിക്കുന്നതിനായി ഇരുരാജ്യങ്ങളും 28 കരാറുകൾ ഒപ്പുവെച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിസംബർ 6 ന് ന്യൂഡൽഹിയിൽ ഉച്ചകോടി തല ചർച്ചകൾ നടത്തിയിരുന്നു .
കൊറോണ മഹാമാരിയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തേക്ക് നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക യാത്ര എന്നതിനാൽ പുടിന്റെ ഇന്ത്യാ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഉച്ചകോടി റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ റഷ്യയിൽ നിന്നുള്ള ആയുധങ്ങളുടെ വിതരണം ഉറപ്പ് വരുത്തുന്നതിനും ആവശ്യമാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, തന്നെ ഇന്ത്യ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി 7.63×39 nm അളവിലുള്ള 601,427 AK-203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചിരുന്നു . 9K338 ഇഗ്ല എസ് മിസൈൽ കരാറിൽ ഏകദേശം 6,400 കോടി രൂപ വിലമതിക്കുന്ന 5,000 മിസൈലുകളും 258 സിംഗിൾ ലോഞ്ചറുകളും 258 മൾട്ടി ലോഞ്ചറുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത് . ഇവ വാങ്ങാൻ ഇന്ത്യ 2010 ഒക്ടോബറിൽ പ്രൊപ്പോസൽ ആവശ്യപ്പെട്ടിരുന്നു
2020 ഡിസംബറിൽ ഇന്ത്യൻ വ്യോമസേന ഇഗ്ല വ്യോമ പ്രതിരോധ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചിരുന്നു . താഴ്ന്ന്-പറക്കുന്ന വിമാനങ്ങളെ ചെറുക്കുന്ന വിധത്തിലാണ് ഇഗ്ല രൂപകൽപ്പന ചെയ്തിരിക്കുന്നത് . നിരീക്ഷിക്കാവുന്ന എല്ലാത്തരം വിമാനങ്ങളും. ഹെലികോപ്റ്ററുകളും ക്രൂയിസ് മിസൈലുകൾ, യുഎവികൾ എന്നിവ പോലുള്ള വ്യോമ ലക്ഷ്യങ്ങളും തിരിച്ചറിയാനും ഇഗ്ല-എസ് പ്രാപ്‌തമാണ്. യുദ്ധ ഹെലികോപ്റ്ററുകളെയും ക്രൂയിസ് മിസൈലുകളേയും ആളില്ലാ വിമാനങ്ങളേയും നിർവീര്യമാക്കാനും ഇതിന് കഴിയും.
Discussion about this post