1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ഓർമകൾ ഒരിക്കലും മായാതെയുണ്ട് ഇന്ത്യൻ സൈനികരുടെ ഉള്ളിൽ . ബംഗ്ലാദേശിനെ വിമോചിപ്പിക്കുക എന്നത് മാനുഷിക മൂല്യങ്ങളുടെയും അയൽരാജ്യങ്ങളുടെയും ആവശ്യമായിരുന്നു. കിഴക്കൻ പാകിസ്ഥാനിൽ പാക് ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ അതിർത്തി കടന്ന് ഇന്ത്യയിൽ അഭയം തേടി
മനുഷ്യത്വരഹിതമായ പാകിസ്ഥാന്റെ പിടിയിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ച് അഭയാർത്ഥികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും സഹായം നൽകാനും ഭരണകൂടത്തിന്റെ എല്ലാ അധികാരവും പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമായി. ഈ ലക്ഷ്യം കൈവരിക്കാനും ഒരു ജനകീയ സർക്കാർ സ്ഥാപിക്കാനും ഇന്ത്യാ ഗവൺമെന്റ് മുക്തി ബാഹിനിയ്ക്കൊപ്പം നിന്നു.
ഇന്ത്യൻ നാവികസേന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയ യുദ്ധ പദ്ധതികൾ ആവിഷ്കരിച്ചു. ആദ്യത്തേതും പ്രധാനപ്പെട്ടതുമായ തത്വം പദ്ധതിയുടെ രഹസ്യസ്വഭാവം നിലനിർത്തുക എന്നതായിരുന്നു. ഇന്ത്യൻ വ്യോമസേന യുദ്ധ വിമാനങ്ങളുമായി കറാച്ചി തുറമുഖത്ത് നടത്തിയ മിസൈൽ ആക്രമണം ഇന്ത്യയുടെ കരുത്തിനെ എടുത്ത് കാട്ടുന്നതായിരുന്നു.
ഈ ആക്രമണം സൈന്യത്തിന് ഒരു പരിധിവരെ ആത്മവിശ്വാസം നൽകി. നാവികസേന നിരവധി പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകളും വ്യാപാരക്കപ്പലുകളും നശിപ്പിക്കുകയും നിർവീര്യമാക്കുകയും കറാച്ചി തുറമുഖം ഫലത്തിൽ ഉപരോധിക്കുകയും കിഴക്കൻ പാകിസ്ഥാനിലേക്ക് എണ്ണ ടാങ്കറുകൾ കടത്തിവിടുന്നത് തടയുകയും ചെയ്തു.
വളരെ ചെറിയ പട്രോളിംഗ് ബോട്ടുകൾ, സായുധരായ പ്രത്യേക സേനകൾ, എന്നിവ കിഴക്കൻ പാകിസ്ഥാൻ തീരത്ത് എത്തി , രഹസ്യവും പരസ്യവുമായ മാർഗങ്ങൾ ഉപയോഗിച്ച് ചിറ്റഗോംഗ്, ഖുൽന, ചൽന തുറമുഖങ്ങൾക്ക് സമീപമുള്ള കപ്പലുകൾ നശിപ്പിച്ചു.
മൂന്നാമതായി, കിഴക്കൻ കടൽത്തീരത്ത് വിമാനവാഹിനിക്കപ്പലായ വിക്രാന്ത് വിന്യസിച്ചു . സീ ഹോക്ക് യുദ്ധവിമാനങ്ങളും അലൈസ് അന്തർവാഹിനി വിരുദ്ധ വിമാനങ്ങളും കിഴക്കൻ പാകിസ്ഥാനിലെ എല്ലാ തുറമുഖങ്ങളിലും ആവർത്തിച്ച് ബോംബെറിഞ്ഞു
കൂടാതെ പാക് സൈനികരെ സഹായിക്കാനാകുന്ന ഒന്നും ഇന്ത്യൻ സേന അവശേഷിപ്പിച്ചില്ല. . പാകിസ്താനെ എല്ലാ അര്‍ഥത്തിലും വളയാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവുനല്‍കിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.
1971 ഡിസംബര്‍ 16 – ന് 13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. അന്നത്തെ പാക് സൈനികമേധാവി ജനറല്‍ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫ് ലെഫ്റ്റനന്റ്. ജനറല്‍ ജെ.എസ്. അറോറയ്ക്കുമുന്നില്‍ കീഴടങ്ങി. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം നിലവിൽ വന്നു. മുജീബ് റഹ്മാൻ പ്രധാനമന്ത്രിയായി. ഇന്ത്യയും ബംഗ്ലാദേശും ഡിസംബർ 16 ദേശീയ വിജയ ദിനമായി ആചരിക്കുന്നു
Discussion about this post