റഷ്യയുടെ ഏറ്റവും നൂതനമായ എസ്-500 ‘പ്രൊമീറ്റി’ വിമാനവേധ മിസൈൽ സംവിധാനം ആദ്യമായി വാങ്ങുന്ന വിദേശ രാജ്യമാകാൻ ഇന്ത്യ . S-500 ആന്റി-എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം റഷ്യയിലെ ഏറ്റവും നൂതനമായ മൊബൈൽ സർഫസ് ടു എയർ സിസ്റ്റമാണ്, ഈ വർഷമാദ്യമാണ് ഇതിന്റെ പരീക്ഷണങ്ങൾ പൂർത്തിയായത് . 2019-ൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ S-500 യൂണിറ്റുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു .
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭാവിയില്‍ എസ് 500 നല്‍കുമെന്ന് ഇതിനകം തന്നെ റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് .റഷ്യന്‍ സേനക്ക് ആദ്യത്തെ എസ് 500 മിസൈല്‍ പ്രതിരോധ സംവിധാനം ലഭിച്ചു കഴിഞ്ഞു. മോസ്‌കോയുടെ സംരക്ഷണ ചുമതലയുള്ള റഷ്യന്‍ എയറോസ്‌പേസ് ഫോഴ്‌സിനാണ് ഇത് ലഭിച്ചത്
നിലവിൽ, ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400, ഇന്ത്യയുടെ ആവശ്യാർത്ഥം റഷ്യ വിതരണം ചെയ്തു തുടങ്ങി. ഓരോ യൂണിറ്റുകളായി സമുദ്ര, വ്യോമ മാർഗ്ഗേനയാണ് ഈ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയിൽ എത്തിക്കുക.
ബഹിരാകാശത്തോട് ചേര്‍ന്നുള്ള ഉയരം വരെ പോയി ബാലിസ്റ്റിക്, ക്രൂയിസ് ഹൈപ്പര്‍സോണിക് മിസൈലുകളും പോര്‍വിമാനങ്ങളും അടക്കമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട് എസ് 500ന്. ഏതാണ്ട് 600 കിലോമീറ്റര്‍ അകലെ നിന്നു വരെ ലക്ഷ്യത്തെ തകര്‍ക്കാന്‍ എസ് 500ന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അത് സത്യമാണെങ്കില്‍ എസ് 400നേക്കാള്‍ 200 കിലോമീറ്റര്‍ അധികശേഷി റഷ്യയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം കൈവരിക്കും.
വടക്കന്‍ കൊറിയ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് ഫെഡറല്‍ നിയമമാണ് കാസ്റ്റ. ഈ നിയമ പ്രകാരം റഷ്യയുമായി പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെ സാധാരണ നിലയില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇന്ത്യ എസ് 400 വാങ്ങാൻ തീരുമാനിച്ചിട്ടും യുഎസ് കർശന നിലപാട് എടുത്തിട്ടില്ലാ എന്നത് നയതന്ത്ര വിജയമായാണ് കാണുന്നത് .
Discussion about this post