50 വർഷം മുമ്പ് 1971 ഓഗസ്റ്റിൽ, പാകിസ്താനിലെ എലൈറ്റ് 14-ആം പാരാ-ബ്രിഗേഡിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ച 20 വയസ്സുള്ള ഉദ്യോഗസ്ഥൻ, നിർണായക സൈനിക രേഖകളും സുപ്രധാന യുദ്ധ വിവരങ്ങളും ബൂട്ടിൽ വഹിച്ചുകൊണ്ട് അതിർത്തി കടന്നു.
സിയാൽകോട്ടിൽ നിലയുറപ്പിച്ച, ആ ബംഗാളി സൈനിക ഉദ്യോഗസ്ഥൻ അടുക്കി പിടിച്ച് കൊണ്ടുവന്ന ആ പേപ്പറുകളാണ് മാസങ്ങൾക്കുശേഷം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തെ അമൂല്യമായി സഹായിച്ചത് . ലഫ്റ്റനന്റ് കേണൽ ക്വാസി സജ്ജാദ് അലി സാഹിർ എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ പേര്. അതെ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച മുൻ പാക് സൈനികൻ
1971-ലെ ഏറ്റവും പ്രായം കുറഞ്ഞ യുദ്ധവീരന്മാരിൽ ഒരാളായി അദ്ദേഹത്തെ മാറ്റിയ അവിശ്വസനീയമായ കഥ . കിഴക്കൻ പാകിസ്താനിൽ ക്രൂരതകൾ അരങ്ങേറുകയും വംശഹത്യ ആസൂത്രണം ചെയ്യുകയും ചെയ്തതിനാൽ മനം മടുത്താണ് താൻ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അദ്ദേഹം പറയുന്നു.
“ജിന്നയുടെ പാകിസ്താൻ നമുക്ക് ഒരു കബ്രിസ്ഥാൻ (ശ്മശാനം) ആയിത്തീർന്നു. ഞങ്ങളെ രണ്ടാം തരം പൗരന്മാരെപ്പോലെയാണ് പരിഗണിച്ചത്, അവകാശങ്ങളൊന്നുമില്ലാതെ. ഞങ്ങൾ ഒരു നിരാലംബരായ ജനവിഭാഗമായിരുന്നു. ഞങ്ങൾക്ക് ഒരിക്കലും ജനാധിപത്യം ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് പട്ടാള നിയമം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഞങ്ങൾക്ക് തുല്യ അവകാശങ്ങൾ ഉണ്ടാകുമെന്ന് ജിന്ന പറഞ്ഞു, പക്ഷേ ഞങ്ങൾക്ക് അവയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ പാകിസ്ഥാന്റെ സേവകരായിട്ടാണ് കണക്കാക്കുന്നത്.- പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ടതിന്റെ കാരണങ്ങൾ അദ്ദേഹം അനുസ്മരിച്ചു,
പാകിസ്താൻ സൈന്യത്തിന്റെ വിന്യാസത്തിന്റെ വിശദാംശങ്ങളും പോക്കറ്റിൽ ഉണ്ടായിരുന്ന 20 രൂപയുമായി അദ്ദേഹം കടന്നുപോകുമ്പോൾ അത് അദ്ദേഹത്തിന് വിലയേറിയ സ്വത്തുക്കളായിരുന്നു. എന്നാൽ പാകിസ്താൻ ചാരനാണെന്ന് സംശയിച്ച് അതിർത്തിയിൽ ഇന്ത്യൻ സൈന്യം അദ്ദേഹത്തെ ആദ്യം തടഞ്ഞു .
താമസിയാതെ, അദ്ദേഹത്തെ പത്താൻകോട്ടിലേക്ക് കൊണ്ടുപോയി, അവിടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പാകിസ്താൻ സേനയുടെ വിന്യാസത്തിന്റെ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സംഭവം ഗുരുതരമായ കാര്യമാണെന്ന് മനസിലാകുന്നത് . തുടർന്ന് അദ്ദേഹത്തെ ഇന്ത്യൻ സൈന്യം ഡൽഹിയിലേക്ക് അയച്ചു, അവിടെ മാസങ്ങളോളം സുരക്ഷിതമായ ഒരു വീട്ടിൽ താമസിച്ചു, . പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്താൻ സൈന്യത്തെ നേരിടാൻ മുക്തി ബാഹിനിയെ ഗറില്ലാ യുദ്ധത്തിൽ പരിശീലിപ്പിച്ചു..
പാകിസ്താനിൽ കഴിഞ്ഞ 50 വർഷമായി തന്റെ പേരിൽ ഒരു വധശിക്ഷ നിലനിൽക്കുന്നുണ്ടെന്ന് ലഫ്റ്റനന്റ് കേണൽ സാഹിർ അഭിമാനത്തോടെ പറയുന്നു, അത് ബഹുമതിയായി താൻ കാണുന്നതായും അദ്ദേഹം പറയുന്നു. ഇന്ത്യയും ബംഗ്ലാദേശും യുദ്ധത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം സമ്മാനിച്ചത്.
Discussion about this post