ശ്രീനഗർ : നവീകരിച്ച മാതാ ഖീർ ഭവാനി ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ഇന്ത്യൻ സൈന്യം . ന്യൂനപക്ഷ അവകാശ ദിനത്തോടനുബന്ധിച്ചായിരുന്നു പുതുതായി നിർമ്മിച്ച പാതയും , നവീകരിച്ച ക്ഷേത്രവും ഇന്ത്യൻ ആർമി തുറന്ന് നൽകിയത് .
വിവിധ വർണങ്ങളിൽ നിറം മാറാൻ കഴിയുന്ന വിശുദ്ധ സപ്തകോണാകൃതിയിലുള്ള നീരുറവയ്ക്ക് മുകളിൽ നിർമ്മിച്ച ഈ ക്ഷേത്രം ഖീർ ഭവാനിദേവിക്കാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ വർഷവും സേസ്ത അഷ്ടമി മേളയിൽ, നാനാതുറകളിലുള്ള ആയിരക്കണക്കിന് തീർഥാടകർ ക്ഷേത്രത്തിലെത്താറുണ്ട് .
പ്രതികൂല കാലാവസ്ഥയിലും നഗ്നപാദരായി ക്ഷേത്രത്തിലെത്തുന്നവർക്കായാണ് പുതിയ പാത സൈനികർ ഒരുക്കിയത് .കുപ്‌വാര ടെറിയേഴ്‌സ് മുൻകൈ എടുത്താണ് 2021 നവംബർ 26-നാണ് ദേവാലയത്തിലേക്കുള്ള പാതയുടെ നിർമ്മാണം ആരംഭിച്ചത് . ഈ വർഷം ഡിസംബർ 21-ന് ഈ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ചയ്ക്ക് മുമ്പ് പൂർത്തിയാക്കുകയും ചെയ്തു.
മൂന്ന് മതപുരോഹിതന്മാരുടെയും കുടുംബങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കേണൽ സ്വരാജ് ഭട്ടാചാര്യ, ഉദ്ഘാടനം നിർവ്വഹിച്ചു . ഒപ്പം, പൂജയിൽ പങ്കെടുക്കുകയും ഖീർ ഭവാനി മാതാവിന് പാലും പുഷ്പാഞ്ജലിയും അർപ്പിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ നവീകരണവും , പുതിയ പാതയും ‘കാശ്മീരി പണ്ഡിറ്റുകൾ’ എന്നറിയപ്പെടുന്ന കശ്മീരി ഹിന്ദുക്കൾക്കാണ് സമർപ്പിച്ചിരിക്കുന്നത് .
Discussion about this post