ചണ്ഡീഗഡ് ; ഇന്ത്യ-പാക് അതിർത്തിയിൽ ദുരൂഹമായി കണ്ട ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ് . പഞ്ചാബിലെ ഫിറോസ്പൂർ മേഖലയിലെ അതിർത്തിയിലാണ് ഡ്രോൺ കണ്ടെത്തിയത് .
ഫിറോസ്പൂർ സെക്ടറിലെ വാൻ അതിർത്തി പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രി 11.10 ഓടെയാണ് ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി തകർത്തതെന്ന് ബിഎസ്എഫ് ട്വീറ്റിൽ പറഞ്ഞു.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 300 മീറ്ററും അതിർത്തിയിൽ നിന്ന് 150 മീറ്ററും അകലെവച്ചാണ് സൈന്യം ഡ്രോൺ തകർത്തത് . പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി ഭീകരസംഘങ്ങൾ ഇന്ത്യയിലേക്ക് ഡ്രോൺ വഴി ആയുധങ്ങൾ കടത്തുന്നതായി നേരത്തേ അന്വേഷണ സംഘങ്ങൾക്ക് സൂചനകൾ ലഭിച്ചിരുന്നു.
ഡ്രോണുകൾ വഴി തീവ്രവാദികളും ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ കൈമാറാൻ ശ്രമിക്കാറുണ്ട് . ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ ഡ്രോണുകൾ വിന്യസിക്കുന്നതിൽ ജിഹാദി, ഖാലിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകളുമുണ്ട് . ഇത് ദേശ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്വേഷണ സംഘങ്ങൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപാണ് ജമ്മു കാശ്മീരിലെ വ്യോമത്താവളത്തിന് നേര ഡ്രോണ്‍ ആക്രമണമുണ്ടായത് . ഇതിനു പിന്നാലെയാണ് സൈനികർ നിരീക്ഷണം ശക്തമാക്കിയത് .കാഴ്ചയിൽ പെടാതിരിക്കാൻ, ഇവയിലധികവും രാത്രിയാണ് അതിർത്തി കടന്നെത്തുന്നത്. ഡ്രോണുകളെ ഫലപ്രദമായി നേരിടാനുള്ള അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ബിഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post