അതിർത്തികൾ സുരക്ഷിതമാക്കാനും , ചൈനയിൽ നിന്നുള്ള ആക്രമണം തടയാനും ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആയുധങ്ങൾ നൽകാമെന്ന് യുഎസ് . ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ആയുധങ്ങൾ നൽകാൻ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡൻ ശുപാർശ ചെയ്ത എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യ സ്ഥിതി ചെയ്യുന്നത് ദുഷ്കരമായ അയൽപക്കത്താണ്. അതിർത്തികൾ സുരക്ഷിതമാക്കാനും പരമാധികാരം സംരക്ഷിക്കാനും ആക്രമണം തടയാനുമുള്ള ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഞങ്ങളും ശ്രമിക്കുന്നു എറിക് ഗാർസെറ്റി അടുത്തിടെ പറഞ്ഞു.
ഇന്ത്യയിൽ അതിർത്തി തർക്കവും, ഭീകരതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ പുതിയ നീക്കം . .2016 മുതൽ അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണം ഗണ്യമായി വളർന്നു. സൈനിക സഹകരണം ശക്തിപ്പെടുത്തുന്ന നാല് അടിസ്ഥാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. രണ്ട് ശത്രു രാജ്യങ്ങൾക്കെതിരെ നീങ്ങാൻ ഇന്ത്യയും അമേരിക്കൻ ആയുധ സംവിധാനങ്ങൾ വാങ്ങിയിട്ടുണ്ട്.
22 ബില്യൺ ഡോളർ വിലമതിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും വിതരണം ചെയ്തുകൊണ്ട് അമേരിക്ക ഇന്ത്യയുടെ മികച്ച ആയുധ വിതരണക്കാരിൽ ഒന്നായി മാറി. ഏകദേശം 10 ബില്യൺ ഡോളറിന്റെ ആയുധ കച്ചവടത്തിന്റെ ചർച്ചകൾ നടത്തുകയാണ്.
അഞ്ചാം തലമുറയിലെ അഡ്വാൻസ്ഡ് സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35 ആണ് ഇന്ത്യയ്ക്ക് അമേരിക്ക നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന യുദ്ധവിമാനം .അമേരിക്കയുടെ ഏറ്റവും മികച്ച പോര്‍വിമാനമാണ് ലോക്ഹീഡ് മാര്‍ടിന്‍ എഫ് 35. ഒരു എഞ്ചിന് മാത്രമുള്ള വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫ് ഇതിന്റെ പ്രധാന സവിശേഷതയായി കണക്കാക്കുന്നു. നേരത്തെ, ഇന്ത്യൻ എയർഫോഴ്സിനായി 2019 ഏപ്രിലിൽ 18 ബില്യൺ ഡോളർ ചെലവിൽ 114 ജെറ്റുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു . ലോകത്തിലെ ഏറ്റവും വലിയ സൈനിക സംഭരണങ്ങളിലൊന്നായാണ് ഈ കരാർ അറിയപ്പെട്ടത് .
എഫ്-21 യുദ്ധവിമാനങ്ങളും യുഎസ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് . ആണവോർജ്ജമുള്ള അന്തർവാഹിനികൾ നൽകി ഇന്ത്യൻ നാവികസേനയെ സജ്ജമാക്കുക എന്നതാണ് പ്രതിരോധ സഹകരണത്തിന്റെ മറ്റൊരു മേഖല.ന്യൂക്ലിയർ റിയാക്ടർ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിൽ ഇന്ത്യ-യുഎസ് സഹകരണത്തിനുള്ള സാധ്യത ഏറെയാണ്.
ഇന്തോ-പസഫിക്കിൽ കൂടുതൽ നിരീക്ഷണം ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് അന്തർവാഹിനികൾ നൽകുന്നതിലൂടെ സാധിക്കുമെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ .പൊതു ശത്രുവിന് വ്യക്തമായ സന്ദേശം നൽകുകയും മേഖലയിൽ അർത്ഥവത്തായ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യാമെന്നും യുഎസ് പ്രതീക്ഷിക്കുന്നു.
നിലവിൽ, ഇന്ത്യൻ സായുധ സേന യുഎസിൽ നിന്ന് രണ്ട് MQ-9B സീഗാർഡിയൻ ഡ്രോണുകൾ പാട്ടത്തിനെടുത്തിട്ടുണ്ട് . കൂടാതെ 30 എണ്ണം കൂടി ലഭ്യമാക്കാൻ ഓർഡർ നൽകാനും ആലോചനയുണ്ട് . പ്രഡേറ്റർ-ബി എന്ന് വിളിക്കപ്പെടുന്ന MQ-9 റീപ്പർ, ഇന്ത്യയുടെ ആയുധശേഖരത്തിന് ഒരു പ്രധാന മുതൽകൂട്ടായിരിക്കും .
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഡ്രോണുകളുടെ കൂട്ടത്തിലാണ് പ്രഡേറ്ററുകളുടെ സ്ഥാനം. ദീർഘദൂരം ഉയർന്നു പറക്കാൻ സാധിക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (ഹെയ്ൽ) വിഭാഗത്തിൽപ്പെട്ട ഡ്രോണുകളാണിവ. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ഇതുപയോഗിച്ചിട്ടുണ്ട്.
യുഎസിൽ നിന്ന് ഡയറക്റ്റഡ് എനർജി വെപ്പൺസ് (ഡ്യൂ) സംവിധാനങ്ങൾ വാങ്ങാനും ഇന്ത്യ ആഗ്രഹിക്കുന്നു. ചൈനയുടെ കൈവശമുള്ള ഈ സാങ്കേതിക വിദ്യ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ
Discussion about this post