ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ശക്തമായി നേരിടാൻ അതിർത്തിയിൽ കൂടുതൽ കരുത്തുള്ള ആയുധങ്ങൾ വിന്യസിക്കുകയാണ് ഇന്ത്യ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ബോംബുകളാണ് . നിപുൺ, വൈഭവ്, വിശാൽ, പ്രചണ്ഡ് , ഉലൂഖ് എന്നീ ബോംബുകളാണ് അതിർത്തിയിൽ സുരക്ഷ ഒരുക്കാൻ എത്തുക .
നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൈനുകൾ കാലഹരണപ്പെട്ടതിനാൽ പകരം പുതിയ ശ്രേണിയിലുള്ള മൈനുകൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു. – കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ പൂനെയിൽ പറഞ്ഞു. സൈന്യത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് അനുസരിച്ച് പുതിയവ ഉൾപ്പെടുത്തും, ,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ആർമിയുടെ എഞ്ചിനീയറിംഗ് കോർ പുതിയ ആന്റി-പേഴ്സണൽ, ആന്റി-ടാങ്ക് മൈനുകൾ ഒരുക്കുന്നുണ്ട്. ശത്രുക്കൾക്കെതിരെ പ്രതിരോധം ഒരുക്കുന്നതിനും , സ്വന്തം പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുമായി വികസിപ്പിച്ചതാണിവ . “ഇന്ത്യൻ ആർമി തദ്ദേശീയമായി വികസിപ്പിച്ച 7 ലക്ഷം ‘നിപുൺ’ ആന്റി-പേഴ്സണൽ മൈനുകളാണ് ഇത്തരത്തിൽ ഉൾപ്പെടുത്താൻ പോകുന്നത് . ശക്തമായ ആർഡിഎക്സിന്റെ മിശ്രിതം ഉൾക്കൊള്ളുന്നതാണിവ
പ്രചണ്ഡ് , ഉലൂഖ് , പാർത്ഥ് കുഴിബോംബുകൾ എന്നിവയും സമീപഭാവിയിൽ വരുന്ന പുതിയ മൈനുകളിൽ ചിലതാണെന്ന് അധികൃതർ പറഞ്ഞു.
Discussion about this post