ഇന്ത്യയുടെ റഫേലിനോട് പിടിച്ചു നിൽക്കാൻ ചൈനയുടെ ചെംഗ്ഡു വാങ്ങാൻ പാകിസ്താൻ ആലോചിക്കുന്നതായി റിപ്പോർട്ട് . പാകിസ്താൻ എയർഫോഴ്‌സിന്റെ കോംബാറ്റ് ജെറ്റ് ജെഎഫ്-17 തണ്ടർ ഫൈറ്റർ പ്രോഗ്രാമിനെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് . അമേരിക്കൻ നിർമ്മിത എഫ്-16 ജെറ്റുകളെപ്പോലെ ഇതിന് കഴിവുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദം. യുദ്ധത്തിനു തങ്ങൾ സജ്ജമാണെന്നു പാക് കരസേനാ മേധാവി ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും അവരുടെ വ്യോമസേനയ്ക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടാകാനിടയില്ല
ഇന്ത്യ ഫ്രാൻസിൽ നിന്ന് റഫേൽ വാങ്ങാൻ തീരുമാനിച്ചതോടെ പാകിസ്താൻ ഏറെ പ്രതിസന്ധിയിലായി . റാഫേൽ ജെറ്റുകളെ പ്രതിരോധിക്കാൻ ചൈനീസ് ജെ10സി ജെറ്റുകൾ വാങ്ങുന്നത് അവർ ഇപ്പോൾ സജീവമായി പരിഗണിക്കുന്നു. 36 ജെ10സി വിമാനങ്ങൾ വാങ്ങാനാണ് പാക് ശ്രമം. ജെ10സി റഫാലിനോളം മികച്ചതല്ലെന്നാണ് പാക് വിദഗ്ദ്ധരടക്കം മുന്നറിയിപ്പ് നൽകുന്നത്. ജെ10സിയുടെ ഗുണവിശേഷങ്ങളുമായി സാമ്യമുള്ള എഫ്16 ഇപ്പോൾ തന്നെ പാകിസ്താന്റെ കൈവശമുള്ളതിനാൽ പിന്നെ എന്തിനാണ് ജെ10സി എന്നാണ് അവരുടെ ചോദ്യം
കൃത്യം 40 വർഷം മുൻപ് 1982-ലാണ്, ആദ്യത്തെ രണ്ട് F-16 A/B ജെറ്റുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് പാകിസ്താന് കൈമാറിയത്. രണ്ട് വർഷത്തിനുള്ളിൽ അത് 40 ആയി വളർന്നു . പാകിസ്താന്റെ 10 യുദ്ധവിമാനങ്ങളാണ് കഴിഞ്ഞ 40 വർഷത്തിനിടയിൽ അപകടങ്ങളിൽ നഷ്ടപ്പെട്ടത് . F-16- യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള സാധ്യതകളും പാകിസ്താൻ തേടുന്നുണ്ട്.ചടുലതയിലും പ്രകടനത്തിലും ജെ10സി ഇന്ത്യൻ റഫേലിന് അടുത്തെത്തില്ല, എന്നാൽ JF-17 നേക്കാൾ മികച്ച രീതിയിൽ പ്രകടനം കാഴ്ച്ചവയ്ക്കാനുമാകും.
Discussion about this post