ന്യൂഡൽഹി : വാട്സാപ്പിനു തുല്യമായ ചാറ്റിംഗ് ആപ്പ് ആർമി സെക്യൂർ ഇൻഡിജീനിയസ് മെസേജിംഗ് ആപ്ലിക്കേഷൻ പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം . കോർ ഓഫ് സിഗ്നൽസിൽ നിന്നുള്ള ആർമി ഓഫീസർമാരുടെ ഒരു ടീമാണ് സോഫ്റ്റ്വെയർ സൃഷ്ടിച്ചത്.
കഴിഞ്ഞ 15 വർഷമായി ഉപയോഗിക്കുന്ന ആർമി വൈഡ് ഏരിയ നെറ്റ്വർക്ക് സന്ദേശമയയ്ക്കൽ ആപ്ലിക്കേഷന് പകരമായി ആർമിയുടെ ഇന്റേണൽ നെറ്റ്വർക്കിൽ പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമെന്നും ഇന്ത്യൻ സൈനികവക്താക്കൾ പറഞ്ഞു. എങ്കിലും പ്ലേ സ്റ്റോറുകളിലും മറ്റും ഈ സോഫ്റ്റ്വെയർ ലഭ്യമാകില്ല.
ആപ്പ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഹാർഡ്വെയറിൽ മാത്രമാണ് നിലവിലുള്ളത് . ആന്തരിക ഉപയോഗത്തിനായി കൂടുതൽ സുരക്ഷിതമായ സന്ദേശങ്ങൾ അയക്കാൻ ഈ ആപ്പ് ആകും ഇനി ഉപയോഗിക്കുക.
ഗ്രൂപ്പ് സംഭാഷണങ്ങൾ, വീഡിയോ, ഇമേജ് പങ്കിടൽ, വോയ്സ് നോട്ടുകൾ എന്നിവയും അതിലേറെ സവിശേഷതകളും ഈ സോഫ്റ്റ്വെയറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post