Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

കൗൺസിലിംഗ്, വിസ കാലാവധി നീട്ടൽ, സ്‌കോളർഷിപ്പുകൾ ; ഇന്ത്യയിൽ ജീവിക്കുന്ന 700 അഫ്ഗാൻ സൈനികർക്കും , 100 ഓളം `ആശ്രിതർക്കും സഹായങ്ങളുമായി ഇന്ത്യൻ സൈന്യം

Dec 27, 2021, 02:01 pm IST
in India, World, Army, News
കൗൺസിലിംഗ്, വിസ കാലാവധി നീട്ടൽ, സ്‌കോളർഷിപ്പുകൾ ; ഇന്ത്യയിൽ ജീവിക്കുന്ന 700 അഫ്ഗാൻ സൈനികർക്കും , 100 ഓളം `ആശ്രിതർക്കും സഹായങ്ങളുമായി ഇന്ത്യൻ സൈന്യം
Share on FacebookShare on Twitter

ന്യൂഡൽഹി : ഇന്ത്യയിലെ അഫ്ഗാൻ സൈനികർക്ക് സർവ സഹായങ്ങളുമൊരുക്കി നൽകി ഇന്ത്യൻ സൈന്യം . സ്വന്തം രാജ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്ന അഫ്ഗാനികൾക്ക് മനഃശാസ്ത്രപരമായ കൗൺസിലിംഗ്, വിസ കാലാവധി ആറ് മാസത്തേക്ക് നീട്ടൽ, തുടർ പഠനങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടങ്ങി മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സുഗമമാക്കുന്നതിനുള്ള സഹായങ്ങൾ വരെ ഇന്ത്യൻ സൈന്യം അവർക്കായി ഒരുക്കി നൽകുന്നുണ്ട്.

മാത്രമല്ല അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്നതിനും ഇന്ത്യൻ സൈന്യം എല്ലാ സഹായവും നൽകുന്നു. 700 അഫ്ഗാൻ സൈനികരും , അവരോടൊപ്പം 100 ഓളം `ആശ്രിതരുമാണ് ഇന്ത്യയിലുള്ളത് . ആഗസ്റ്റ് മധ്യത്തിൽ താലിബാൻ അഫ്ഗാൻ കൈയടക്കിയപ്പോൾ വിവിധ ഇന്ത്യൻ സൈനിക അക്കാദമികളിലും സ്ഥാപനങ്ങളിലും പരിശീലന കോഴ്സുകളിൽ പങ്കെടുക്കുകയായിരുന്നു അഫ്ഗാൻ സൈനികർ.

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി തുടങ്ങി മോവിലെ ആർമി വാർ കോളേജ്, ഇൻഫൻട്രി സ്‌കൂൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി 1000 ഒഴിവുകൾ ഇന്ത്യ വർഷം തോറും വളർന്നുവരുന്ന അഫ്ഗാൻ നാഷണൽ ആർമിക്ക് നൽകുന്നുണ്ട്.

“ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന അഫ്ഗാൻ സൈനികരെ സഹായിക്കാൻ സൈന്യം പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് സജീവമായ നടപടികൾ സ്വീകരിക്കുന്നു,” മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ’ പിന്തുണയില്ലാതെ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കടുത്ത പ്രതിസന്ധിയിലായതിനാൽ, അവരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയ്ക്ക് ബാദ്ധ്യതയുണ്ട്.

‘ മാതൃരാജ്യത്തിലെ സംഭവവികാസങ്ങളെ തുടർന്ന് സമ്മർദ്ദത്തിലായിരിക്കുന്ന സൈനിക പരിശീലനാർത്ഥികൾക്ക് കൗൺസിലിങ്ങിലൂടെ മനഃശാസ്ത്രപരമായ പിന്തുണ നൽകുന്നുണ്ട്. അഫ്ഗാൻ എംബസിക്ക് അവരെ സഹായിക്കാനോ ധനസഹായം നൽകാനോ കഴിയാത്തതിനാൽ ചിലർ സ്വന്തം നിലയിൽ ഇന്ത്യയിൽ തന്നെ താമസിക്കുന്നു. ‘ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു .

ചിലരുടെ വിസകൾ ആറ് മാസത്തേക്ക് നീട്ടി നൽകാനും തീരുമാനിച്ചിട്ടുണ്ട് . മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും സഹായം നൽകുന്നുണ്ട്. അഫ്ഗാൻ പൗരന്മാർ കാനഡയിലേക്കുള്ള പ്രത്യേക ഇമിഗ്രേഷൻ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട് .

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സൈനികർക്ക് ഇറാനിയൻ എയർലൈൻസ് മഹാൻ എയർ വഴി ടിക്കറ്റ് നൽകാനും ഇന്ത്യൻ അധികൃതർ സൗകര്യമൊരുക്കുന്നുണ്ട്. ഒമ്പത് അഫ്ഗാൻ ഉദ്യോഗസ്ഥരെ ഡിസംബർ 10 ന് കാബൂളിലേക്ക് അയച്ചിരുന്നു

Tags: INDIAN ARMYmainafgan army
Share3TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com