തായ്‌വാനിലേയ്ക്ക് അന്തർവാഹിനി വിരുദ്ധ വിമാനങ്ങൾ അയച്ച് ചൈന . തായ്‌വാനിലെ എഡിഐഇസഡ് എന്ന എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേയ്ക്കാണ് ചൈന ഷാൻസി വൈ-8 എന്ന അന്തർവാഹിനി വിരുദ്ധ യുദ്ധവിമാനം അയച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബറിലും ചൈന തായ് വാനിലേയ്ക്ക് യുദ്ധവിമാനങ്ങൾ അയച്ചിരുന്നു . ഒക്‌ടോബർ 4 ന് 56 വിമാനങ്ങളാണ് ചൈന ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേക്ക് അയച്ചത്.
മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം’ എന്ന ഷീ ജിന്‍ പിങിന്റെ പ്രസംഗത്തിന് പിന്നാലെയാണ് തായ്‌വാനിലേക്ക് ചൈനീസ് സേനയുടെ കടന്നുകയറ്റമുണ്ടായത്. എന്നാല്‍ ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് തായ്‌വാന്‍ പ്രസിന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞിരുന്നു.
ഏഴ് പതിറ്റാണ്ടിലേറെയായി ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള, ഏകദേശം 24 ദശലക്ഷം ആളുകൾ താമസിക്കുന്ന തായ്‌വാന്റെ മേൽ പൂർണ്ണ പരമാധികാരം തങ്ങൾക്കാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. തായ്‌പേയ് ആകട്ടെ, ചൈനയുടെ ആക്രമണത്തെ ചെറുത്തുതോൽപ്പിക്കുന്നത്, യു.എസ് ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വർധിപ്പിച്ചുകൊണ്ടാണ് . എന്നാൽ ഇതിനെ ചൈന ആവർത്തിച്ച് എതിർക്കുന്നുമുണ്ട് . തായ്‌വാൻ സ്വാതന്ത്ര്യം എന്നാൽ യുദ്ധമാണെന്നാണ് ചൈനയുടെ ഭീഷണി.
Discussion about this post