ന്യൂഡൽഹി : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ പങ്കെടുക്കാൻ ഓഫ്‌ഷോർ പട്രോൾ വെസലായ ഐഎൻഎസ് ശാരദയും വാട്ടർജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐഎൻഎസ് കബ്രയും ബേപ്പൂർ തുറമുഖത്തെത്തി. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും പങ്കെടുക്കുന്ന ഫെസ്റ്റ് കേരള സർക്കാരാണ് സംഘടിപ്പിച്ചത്
നാവിക സേനയുടെ രക്ഷാപ്രവർത്തന ദൗത്യ പ്രദർശനവും ഇതിനോടൊപ്പം നടന്നു. പ്പലുകൾ, മത്സ്യ ബന്ധന യാനങ്ങൾ തുടങ്ങിയവ അപകടത്തിൽപ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റെ നേർക്കാഴ്ച്ചയായിരുന്നു.
തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രാദേശിക ജനങ്ങളിൽ ദേശസ്നേഹം വളർത്തുന്നതിനും വേണ്ടിയാണ് പ്രദർശനം. തുറമുഖ അതോറിറ്റിയുമായും ബേപ്പൂർ ആസ്ഥാനമായുള്ള പ്രാദേശിക ജനങ്ങളുമായും നാവികസേനാ അംഗങ്ങൾ ആശയവിനിമയം നടത്തി.
മന്ത്രി പി എ മുഹമ്മദ് റിയാസ്, കേരള അഡീഷണൽ ചീഫ് സെക്രട്ടറി വേണു വാസുദവൻ എന്നിവരടക്കം ഏകദേശം 3000 പേർ കപ്പൽ സന്ദർശിച്ചു.
Discussion about this post