ഇന്ത്യയ്ക്ക് പുതിയ കോംബാറ്റ് ടാങ്ക് വികസിപ്പിക്കാൻ സഹായവുമായി റഷ്യ . അർമദപ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിൽ കോംബാറ്റ് ടാങ്ക് വികസിപ്പിക്കാൻ റഷ്യ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായി റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്‌നിക്കൽ കോഓപ്പറേഷന്റെ വക്താവ് വലേറിയ റെഷെറ്റ്‌നിക്കോവ പറഞ്ഞു.
ഒരു പുതിയ യുദ്ധ ടാങ്ക് വികസിപ്പിക്കുക എന്ന ഇന്ത്യൻ സൈനിക പദ്ധതികൾ കണക്കിലെടുത്താണ് പുതിയ വാഗ്ദാനം .റഷ്യ-ഇന്ത്യ ഉച്ചകോടിയിൽ സൈനിക-സാങ്കേതിക സഹകരണത്തിനുള്ള ചർച്ചകൾ നടന്നതിനു പിന്നാലെയാണ് പുതിയ നീക്കം.
അർമദ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് കവചിത യുദ്ധ വാഹനങ്ങളുടെ വികസനം . ടി14 അർമദ ടാങ്കിന്റെ സീരിയൽ സപ്ലൈസ് 2022-ൽ അവതരിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത് . അതിന്റെ ആയുധങ്ങളിൽ 125-എംഎം-ബോർ പീരങ്കിയും 7.62-എംഎം മെഷീൻ ഗണ്ണും ഉൾപ്പെടുന്നുണ്ട്.
Discussion about this post