ഇന്ത്യ എസ്4 ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കിയതായി റിപ്പോർട്ട് . അരിഹന്ത് ക്ലാസില്‍ വരുന്ന എസ്-4 ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണവമിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ അന്തര്‍വാഹിനിയാണ് ഇത്. 8 ലോഞ്ച് ട്യൂബുകളും അരിഹന്തിനേക്കാൾ ശക്തമായ റിയാക്ടറും ഉണ്ട് .
സബ്‌മേഴ്‌സിബിൾ ബാലിസ്റ്റിക് ന്യൂക്ലിയർ അന്തർവാഹിനി നവംബർ 23-ന് വിക്ഷേപിച്ചെന്നും അത് നിലവിൽ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ ‘ഫിറ്റിംഗ്-ഔട്ട് വാർഫി’ന് സമീപത്തേക്ക് മാറ്റിസ്ഥാപിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് . .
ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വഹിക്കാവുന്ന മുങ്ങിക്കപ്പലാണ് ഐഎൻഎസ് അരിഹന്ത് . ഇത് ഉടൻ കമ്മീഷൻ ചെയ്യുമെന്നാണ് സൂചന . കൊറോണ പകർച്ചവ്യാധി കാരണമാണ് കമ്മിഷൻ ചെയ്യാൻ വൈകുന്നത് . അതേ സമയം അരിഹന്തുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും വലിയ ആണവ അന്തർവാഹിനിയാണ് ഇന്ത്യ നീറ്റിലിറക്കിയതെന്നും പറയപ്പെടുന്നു.
Discussion about this post