റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്–400 ട്രയംഫ് പഞ്ചാബ് അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ . പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സുസജ്ജമായാണ് ഇത് പഞ്ചാബിൽ വിന്യസിച്ചത്
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ അഞ്ച് ഐഎഎഫ് താവളങ്ങളിലൊന്നിൽ ഈ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 400 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങൾ പോലും നിർവീര്യമാക്കാൻ ഈ ആയുധസംവിധാനത്തിന് കഴിവുള്ളതിനാൽ ഇന്ത്യയുടെ വിന്യാസം വ്യോമ പ്രതിരോധ ശേഷിക്ക് വലിയ കുതിപ്പ് നൽകും. വിന്യസിച്ച യൂണിറ്റ് 2018 ൽ വാങ്ങിയ അഞ്ച് സ്ക്വാഡ്രണുകളുടെ ഭാഗമാണ്.
കോവിഡിനിടയിലും എസ് -400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ നേരത്തേ തന്നെ റഷ്യയിൽ എത്തിയിരുന്നു . ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത് . ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് – ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വച്ച് തകർക്കാൻ എസ് 400നാവും.
Discussion about this post