ശ്രീനഗർ : ജയ്‌സാൽമീർ മുതൽ ലോംഗേവാല വരെ നടത്തിയ ബോർഡർ അൾട്രാ 100 മൈൽ (165 കിലോമീറ്റർ) ഹെൽ റേസിൽ ഏക വനിതാ ഫിനിഷറായി ലെഫ്റ്റനന്റ് കമാൻഡർ കിരൺ ചവാന്റെ ഭാര്യ തൃപ്തി ചവാൻ .
1971-ലെ ലോംഗേവാല യുദ്ധ യോദ്ധാക്കളുടെ സ്മരണയ്ക്കായാണ് ഈ ഓട്ടമത്സരം സംഘടിപ്പിച്ചത് . തീവ്രമായ കാലാവസ്ഥയിലായിരുന്നു മത്സരം. ഏകദേശം 50 കിലോമീറ്റർ തണലില്ലാതെ മരുഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്.
ഓട്ടത്തിനിടയിൽ ഹൈഡ്രേഷൻ പോയിന്റുകൾ 10 കിലോമീറ്റർ അകലെയാണ് . ഇത് കൂടുതൽ വെല്ലുവിളി ഉയർത്തി . മത്സരത്തിൽ പങ്കെടുത്ത 48 പേരിൽ 26 പേർക്ക് മാത്രമേ നിശ്ചിത സമയത്ത് അത് പൂർത്തിയായുള്ളൂ . 27 മണിക്കൂർ 38 മിനിറ്റ് കൊണ്ട് തൃപ്തി ചവാൻ വിജയിച്ച് , ഏക വനിതാ ഫിനിഷറായി.
വഴി ഇടയ്ക്ക് വച്ചി തെറ്റി 19 കിലോമീറ്റർ അധികമായി ഓടിയാണ് തൃപ്തി ചവാൻ ഈ നേട്ടം കൈവരിച്ചത് . 2020 ജൂണിൽ ലോക്ക്ഡൗൺ സമയത്ത് നാവിക സ്റ്റേഷനായ കരഞ്ജയ്ക്കുള്ളിൽ ഓടിയായിരുന്നു പരിശീലനം . തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും കായിക വിനോദത്തോടുള്ള അഭിനിവേശം വളർത്തിയെടുക്കുകയും ചെയ്തു. നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ഒരു വർഷത്തിനുള്ളിൽ അത്ഭുതകരമായ നേട്ടത്തിന് കാരണമായെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post