ശ്രീനഗർ : ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻ സൈനികനെ ഇന്ത്യൻ സൈനികർ വെടിവച്ച് കൊലപ്പെടുത്തി . മുഹമ്മദ് ഷബീർ മാലിക് എന്ന പാക് സൈനികനാണ് കൊല്ലപ്പെട്ടത് .
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം . നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം ഞായറാഴ്ചയാണ് മാധ്യമങ്ങളെ അറിയിച്ചത്. മരിച്ചയാൾ പാകിസ്താന്റെ ബോർഡർ ആക്ഷൻ ടീമിൽ അംഗമാണെന്നാണ് സൂചന . നേരത്തെയും ഇന്ത്യൻ അതിർത്തി കടന്ന് ആക്രമണം നടത്താൻ പാക് ബോർഡർ ആക്ഷൻ ടീം ശ്രമിച്ചിരുന്നു
മരിച്ച സൈനികനിൽ നിന്ന് ഐഡി കാർഡ് , കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് , എകെ 47 തോക്ക്, മറ്റ് ആയുധങ്ങൾ, ഏഴ് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തു. അതേ സമയം സൈനികന്റെ മൃതദേഹം കൊണ്ടുപോകാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോട് പാക് സൈന്യം പ്രതികരിച്ചിട്ടില്ല
Discussion about this post