ചൈനയ്ക്കുള്ള ശക്തമായ താക്കീതായി അതിർത്തിയിൽ ഇന്ത്യയുടെ പുതുവത്സരാഘോഷം . അസം, അരുണാചൽ പ്രദേശ് ഗവർണർമാരായ ജഗദീഷ് മുഖിയും ബി ഡി മിശ്രയുമാണ് ഇന്ത്യ-ചൈന അതിർത്തിയിൽ പുതുവത്സരം ആഘോഷിച്ചത് . അരുണാചൽ പ്രദേശിലെ ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള ഗ്രാമമായ കഹോയിലായിരുന്നു ആഘോഷം . അസം ഗവർണർ ജഗദീഷ് മുഖി നാലു ദിവസത്തെ സന്ദർശനത്തിനായാണ് അരുണാചൽ പ്രദേശിലെത്തിയത് . അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ കിബിത്തുവിലെ സൈനികരുമായും ഉദ്യോഗസ്ഥരുമായും രണ്ട് ഗവർണർമാരും ആശയവിനിമയം നടത്തി.
സൈനികരുടെ ധീരത കാരണമാണ് ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമായതെന്ന് അരുണാചൽ ഗവർണർ ബി ഡി മിശ്ര പറഞ്ഞു. കഹോ ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കി മാറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതായും ഗവർണർ മിശ്ര പറഞ്ഞു. പുരാതന കാലം മുതൽ അരുണാചൽ തങ്ങളുടെ പ്രദേശമാണെന്ന് ചൈന അവകാശപ്പെട്ടിരിന്നു . ഇത് വകവയ്ക്കാതെയാണ് അസം, അരുണാചൽ പ്രദേശ് ഗവർണർമാരുടെ പുതുവത്സരാഘോഷം.
നേരത്തെ, അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്തിരുന്നു . അതിന് “അരുണാചൽ പ്രദേശ് എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ചൈന കണ്ടുപിടിച്ച പേരുകൾ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് നൽകുന്നത് ഈ വസ്തുതയെ മാറ്റില്ല,” എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം
Discussion about this post