160 കിലോമീറ്റർ ദൂരപരിധിയുള്ള അസ്ത്ര എംകെ2 ന്റെ പരീക്ഷണം അടുത്തവർഷം നടത്തുമെന്ന് അസ്ത്ര പ്രോഗ്രാമിന്റെ പ്രോജക്ട് ഡയറക്ടർ ഡോ. എസ് വേണുഗോപാൽ പറഞ്ഞു. പ്രതിരോധഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്. തേജസുമായുള്ള അസ്ത്രയുടെ സംയോജനം വരും ആഴ്‌ചകളിൽ പൂർത്തിയാകും. ഏത് സമയത്തും പരീക്ഷണങ്ങൾ നടക്കാമെന്നും വേണുഗോപാൽ പറഞ്ഞു..
അസ്ത്ര എംകെ2 വിൽ റേഞ്ച് മെച്ചപ്പെടുത്താൻ ഇരട്ട-പൾസ് സോളിഡ് റോക്കറ്റ് മോട്ടോറാണ് ഉപയോഗിക്കുന്നത് . 175 കിലോഗ്രാം ഭാരമാണിതിനുള്ളത് .
റഫേലിൽ ലഭ്യമായ മീറ്റിയോർ എയർ ടു എയർ മിസൈലുകൾക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലായിരിക്കും അസ്ത്ര എംകെ2. 340 കിലോമീറ്റർ ദൂരപരിധിയുള്ള അസ്ത്ര എംകെ3- യുടെ പരീക്ഷണവും രണ്ട് വർഷത്തിനുള്ളിൽ നടക്കും
Discussion about this post