കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ 60,000 ത്തോളം സൈനികരെ വിന്യസിച്ച് ഇന്ത്യ . ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്താതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയ്ക്കാണിത് .
ലഡാക്കിന് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്ന് ചൈനീസ് സൈന്യം തങ്ങളുടെ എല്ലാ വേനൽക്കാല പരിശീലന സൈനികരെയും പിൻവലിച്ചെങ്കിലും ഇപ്പോഴും 60,000 സൈനികരെ അവിടെ നിലനിർത്തിയിട്ടുണ്ട്. ഇതൊരു ഭീഷണിയായി കാണേണ്ട സാഹചര്യമാണെന്ന വിലയിരുത്തലുമുണ്ട്.
ലഡാക്കിലെ 14 കോറിനെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം തീവ്രവാദ വിരുദ്ധ രാഷ്ട്രീയ റൈഫിൾസ് യൂണിഫോം ഫോഴ്‌സ് രൂപീകരണവുമായി മുന്നോട്ട് പോകുകയാണ് . അവിടെയുള്ള ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ സൈന്യവും സജ്ജമാണ് . ആവശ്യമെങ്കിൽ സൈനികരെ വേഗത്തിൽ നീക്കാനും കഴിയുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന അവകാശവാദവും ചൈന ഉന്നയിച്ചിരുന്നു . പുതുവത്സര ദിനത്തില്‍ നടന്ന പതാക ഉയര്‍ത്തലിന്റെ വീഡിയോ ചൈനീസ് സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. പുതുവര്‍ഷത്തില്‍ രാജ്യത്തുടനീളം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ‘അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി’ ഗല്‍വാനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആര്‍.ഐയുടെ പ്രതിനിധി ഷെന്‍ ഷിവെയ് ട്വീറ്റ് ചെയ്തു. ഗാല്‍വാനിലേതെന്ന് അവകാശപ്പെടുന്ന സൈനികരുടെ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്.എന്നാൽ ചൈനയുടെ പ്രദേശത്ത് തന്നെയായിരുന്നു പതാക ഉയർത്തിയതെന്ന് പിന്നീട് വ്യക്തമായി
Discussion about this post