സംയുക്ത നാവികാഭ്യാസം മിലൻ 2022 ഫെബ്രുവരി അവസാനം നടക്കും . എക്കാലത്തെയും വലിയ ബഹുമുഖ `മിലൻ’ അഭ്യാസത്തിന് ഇന്ത്യൻ നാവികസേന തയ്യാറെടുക്കുകയാണ്. ലോകമെമ്പാടുമുള്ള 40-ലധികം നാവികസേനകൾ അടുത്ത മാസം ഇന്ത്യൻ സമുദ്രത്തിൽ എത്തും
ഇപ്രാവശ്യം ക്വാഡിന്റെ ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നീ അംഗരാജ്യങ്ങളെ കൂടാതെ, എ യു കെ യു എസ് അംഗരാജ്യങ്ങളും പങ്കെടുക്കുമെന്നാണ് സൂചന . “കടൽ പാതകൾ , നാവിഗേഷൻ സ്വാതന്ത്ര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും ഇത്തവണത്തെ അഭ്യാസപ്രകടനങ്ങൾ നടക്കുക .
1995 മുതലാണ് ഇന്ത്യന്‍ നാവികസേന മിലന്‍ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് മിലന്‍ സംഘടിപ്പിക്കാറുള്ളത്.
ഇത്തവണ ബ്രൂണെ, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, മ്യാൻമർ, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളായ മൊസാംബിക്ക്, ജിബൂട്ടി, എറിത്രിയ, സൊമാലിയ, മഡഗാസ്കർ, മൗറീഷ്യസ്, ടാൻസാനിയ, കൊമോറോസ് തുടങ്ങിയവയും അഭ്യാസങ്ങളിൽ പങ്കെടുക്കും . മാത്രമല്ല ജിസിസി രാജ്യങ്ങളായ കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, യുഎഇ, ബഹ്‌റൈൻ & സൗദി അറേബ്യ എന്നിവയും മിലനിൽ പങ്കാളികളാകും
Discussion about this post