പാൻഗോങ് തടാകത്തിൽ ചൈനീസ് പാലം നിർമ്മിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാസ്തവ വിരുദ്ധ പരാമർശങ്ങളെ വിമർശിച്ച് മുതിർന്ന സൈനിക ഓഫീസർ .
രാഹുലിന്റെ ട്വീറ്റിലെ വസ്തുതകൾ പരിശോധിച്ചായിരുന്നു അത്തരം അവകാശവാദങ്ങളെ അദ്ദേഹം അപലപിച്ചത് . തർക്കത്തിലുള്ള ഗാൽവാൻ താഴ്‌വരയിലോ, ഇന്ത്യയും ചൈനയും തമ്മിലുള്ള ഫ്ലാഷ്‌പോയിന്റിനോട് അടുത്തോ ഒന്നും പ്രസ്‌തുത നിർമ്മാണം നടന്നിട്ടില്ലെന്ന് പറഞ്ഞ ലെഫ്റ്റനന്റ് ജനറൽ മേനോൻ, “ചൈനീസ് പ്രദേശത്തിനകത്താണ്” പാലം നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി.
“നിർമ്മാണം എൽഎസിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്… ചൈനയുടെ പ്രദേശത്തിനകത്താണ്.”എന്ന ലെഫ്റ്റനന്റ് ജനറൽ മേനോന്റെ ട്വീറ്റ് പ്രധാനമായും രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചാണ് . സ്ഥിരീകരിക്കാത്ത വസ്തുതകളാണ് രാഹുൽ, ട്വിറ്റർ വഴി പങ്ക് വച്ചത് . ഇന്ത്യയ്ക്ക് ഹാനികരമാകുന്ന തെറ്റായ വിവരങ്ങൾ പങ്കിടാനുള്ള രാഹുലിന്റെ വ്യഗ്രതയെയും പലരും വിമർശിച്ചു . നിർമ്മാണം 30 കിലോമീറ്റർ അകലെയാണെന്ന് പ്രസ്താവിച്ച ഇന്ത്യൻ സൈന്യവും രാഹുലിന്റെ എല്ലാ അവകാശവാദങ്ങളും തള്ളിക്കളഞ്ഞു.
ചൈന പാലം നിർമ്മിക്കുന്നുവെന്ന വ്യാജവാർത്തകൾ മോദി സർക്കാരിനെതിരെയുള്ള ആയുധമായാണ് രാഹുൽ ഉപയോഗിച്ചത് . കഴിഞ്ഞ രണ്ട് മാസമായി ഈ നിര്‍മാണം നടക്കുന്നുണ്ടെന്നും, സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും രാഹുല്‍ പറഞ്ഞിരുന്നു . കഴിഞ്ഞ ദിവസവും രാഹുല്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
ഗാല്‍വാനിലെ താഴ്‌വരയില്‍ പുതുവത്സര ദിനത്തില്‍ ചൈന സ്വന്തം ദേശീയ പതാക പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു . എന്നാൽ ഇതും വ്യാജമാണെന്നും പതാക ഉയർത്തിയത് ചൈനീസ് അതിർത്തി രേഖയ്ക്കപ്പുറമാണെന്നും വ്യക്തമായിട്ടുണ്ട്.
Discussion about this post