Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം ; പഞ്ചാബിൽ ഇന്ത്യ എസ് 400 വിന്യസിച്ചതിനു പിന്നാലെ ഇമ്രാൻ സർക്കാരിനു മുന്നിൽ ആവശ്യവുമായി പാക് സൈന്യം

Jan 10, 2022, 03:59 pm IST
in India, Army, News
ആകാശക്കോട്ട കാക്കാൻ എസ്–400 ; പഞ്ചാബിൽ വിന്യസിച്ച് ഇന്ത്യ ; ഏത് വെല്ലുവിളിയേയും നേരിടും
Share on FacebookShare on Twitter

ഇസ്ലാമാബാദ് : പഞ്ചാബിൽ ഇന്ത്യ എസ് 400 വിന്യസിച്ചതിനു പിന്നാലെ പ്രതിരോധ ശേഷി ഉയർത്താൻ ഇമ്രാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാക് സൈന്യം . പാക് വ്യോമസേനയിൽ ചൈന നിർമിത ജെ-സി10 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കരസേനാ വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.

പ്രാദേശിക സുരക്ഷാ കണക്കിലെടുത്ത്, പാകിസ്താനും സുരക്ഷ  വർദ്ധിപ്പിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു, ജെ-സി 10 ന്റെ വിന്യാസം അസാധാരണമായ വികസനമല്ല, മറിച്ച് ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇത് വ്യോമസേനാ കരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നടപടിയാണ്…നമ്മുടെ എതിരാളി തുടർച്ചയായി അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നു,” ബാബർ ഇഫ്തിഖർ പറഞ്ഞു . ഇന്ത്യ റഫേൽ അടക്കമുള്ള ആയുധങ്ങൾ വാങ്ങുന്നത് പരാമർശിച്ചായിരുന്നു ബാബർ ഇഫ്തിഖറിന്റെ പ്രസ്താവന.

ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങിയതിന് മറുപടിയായി പാകിസ്താൻ സഖ്യകക്ഷിയായ ചൈനയിൽ നിന്ന് 25 മൾട്ടിറോൾ ജെ-10 സി യുദ്ധവിമാനങ്ങളുടെ ഒരു ഫുൾ സ്ക്വാഡ്രൺ വാങ്ങിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു .

“മറുവശത്തുള്ള ഭീഷണി ആയുധങ്ങളെ കുറിച്ച് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഞങ്ങളും തയ്യാറാണെന്നും ഇഫ്തിഖർ പറഞ്ഞു പാകിസ്താൻ അതിർത്തിയിൽ ഇന്ത്യ എസ്-400 ഉപരിതല മിസൈൽ സംവിധാനം വിന്യസിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, മേജർ ജനറൽ ഇഫ്തിഖർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണെന്നും ഇഫ്തിഖർ പറഞ്ഞു

ഇന്ത്യയുമായി ഒപ്പുവച്ച വെടിനിർത്തൽ കരാർ പ്രകാരം നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ഏറെക്കുറെ സമാധാനപരമായി തുടരുകയും പ്രദേശത്തെ താമസക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും ഇഫ്തിഖർ പറഞ്ഞു.നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെയുള്ള ആരോപണങ്ങളും ഇഫ്തിഖർ തള്ളി.

പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതി സുരക്ഷയെ ബാധിക്കുന്നില്ലെന്നും, സാമ്പത്തിക പ്രതിസന്ധി ഒരു പ്രത്യാഘാതവും ഉണ്ടാക്കിയിട്ടില്ലെന്നും, നിലവിലുള്ള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും എല്ലാ സുരക്ഷാ വെല്ലുവിളികളും നേരിടാൻ പാകിസ്താൻ തയ്യാറാണ്.

നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള വെടിനിർത്തൽ, ചർച്ച നടത്തിയത് ഇടക്കാല അഫ്ഗാൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് . എന്നാൽ ടിടിപി ഗ്രൂപ്പ് സ്വീകാര്യമല്ലാത്ത ചില വ്യവസ്ഥകൾ കൊണ്ടുവന്നത് ചർച്ചകൾ തകരാൻ ഇടയാക്കി

പാകിസ്താനിൽ ഐഎസിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇഫ്തിഖർ നിരസിച്ചു. തീവ്രവാദികൾക്കെതിരെ രാജ്യത്തുടനീളം പാക് സൈന്യം ഓപ്പറേഷനുകൾ നടത്തുകയും അവർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു, അവരിൽ പലരും കൊല്ലപ്പെട്ടു , ചിലരെ അറസ്റ്റ് ചെയ്തുവെന്നും മേജർ ജനറൽ ബാബർ ഇഫ്തിഖർ പറഞ്ഞു.

Tags: pak armymain
Share8TweetSendShare

Related Posts

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നത് ; ഇന്ത്യയും അത് പിന്തുടരണമെന്ന് ചൈന

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

ഇന്ത്യൻ സൈന്യത്തിലെ വീരസിഖ് സൈനികർക്ക് ഇനി പുതിയ യുദ്ധ കവചം ; സുരക്ഷാ സജ്ജീകരണങ്ങളോടെ പുതിയ ഹെൽമറ്റ്

Discussion about this post

Latest News & Articles

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ഗുജറാത്തിൽ പാക് നുഴഞ്ഞുകയറ്റക്കാർ ഒളിച്ചിരിക്കുന്നതായി സൂചന ; തെരച്ചിലിനായി വ്യോമസേനയുടെ മൂന്ന് കമാൻഡോ ഗ്രൂപ്പുകൾ രംഗത്ത്

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

ആ ദേശസ്നേഹത്തിന് ഇന്ത്യൻ സൈന്യത്തിന്റെ ആദരം : കുടിലിന് മുന്നിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകിയ മലയാളി കുടുംബത്തിന് നാവികസേനയുടെ ആദരം

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com