ഇന്ത്യയും ചൈനയും തമ്മിലുള്ള കമാൻഡർ തല ചർച്ച ജനുവരി 12 ന് നടക്കും . കമാൻഡർ തല ചർച്ച ലേ ജില്ലയിലെ ചുഷൂലിൽ നടക്കുക . കമാൻഡർ തലത്തിൽ 13 റൗണ്ട് സൈനിക ചർച്ചകൾക്ക് ശേഷവും കിഴക്കൻ ലഡാക്കിൽ സംഘർഷം കുറയുന്നതിന്റെ സൂചനകളൊന്നുമില്ല.
പാംഗോങ് തടാകം, ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ്, ഗാൽവാൻ വാലി എന്നിവയുൾപ്പെടെയുള്ള പോയിന്റുകളിൽ ബഫർ സോണുകൾ സൃഷ്ടിച്ചിട്ടുണ്ട് . വൻ സൈനിക സന്നാഹം തുടരുന്ന ദെപ്‌സാങ്, ഡെംചോക്ക് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ കിഴക്കൻ ലഡാക്കിൽ മൊത്തത്തിൽ സംഘർഷം കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
14 കോർന്റെ പുതുതായി നിയമിതനായ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അനിന്ധ്യ സെൻഗുപ്ത ആദ്യമായാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. നിരവധി മേഖലകളിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള ചൈനയുടെ നടപടികളെ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രകോപനപരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
2020 മെയ് മാസത്തിൽ ലഡാക്കിൽ സൈനിക പിരിമുറുക്കം ആരംഭിച്ചതിന് ശേഷം, ഈ മേഖലയിലെ സൈനിക വിന്യാസം സർക്കാർ 50,000-ത്തിലധികമായി വർദ്ധിപ്പിച്ചിരുന്നു . അരുണാചൽ പ്രദേശിന്റെയും സിക്കിമിന്റെയും അതിർത്തിയിലുള്ള കിഴക്കൻ മേഖലയിൽ ചൈന കഴിഞ്ഞ വർഷം ആക്രമണാത്മക നീക്കങ്ങൾ നടത്തിയിരുന്നു.
Discussion about this post