വാട്‌സാപ്പ് , സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ സന്ദേശ ആപ്പുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ തീരുമാനിച്ച് സ്വിസ് സൈന്യം . ഡിസംബറിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങളും, ഡാറ്റാ സുരക്ഷാ ആശങ്കകളും കാരണമാണ് പ്രാദേശികമായി വികസിപ്പിച്ച ബദൽ ആപ്പിലേക്ക് മാറാൻ എല്ലാ ജീവനക്കാർക്കും നിർദേശം ലഭിച്ചത്.
സ്വിസ് ആർമി കമാൻഡർമാർക്കും ചീഫ് ഓഫ് സ്റ്റാഫ്‌മാർക്കും ഡിസംബറിൽ സൈനിക ആസ്ഥാനത്ത് നിന്നുള്ള ഇമെയിൽ വഴിയാണ് സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമ’യിലേക്ക് മാറാൻ നിർദേശം ലഭിച്ചത് . . വിവര സുരക്ഷയാണിതിനു പിന്നിലെന്ന് കാരണം വ്യക്തമാക്കിയിട്ടുണ്ട്.
നിർദ്ദേശത്തിൽ മറ്റ് ആപ്പുകൾ നിരോധിക്കാനുള്ള കാരണവും . “മറ്റെല്ലാ സേവനങ്ങളും ഇനി അനുവദനീയമല്ല,” എന്നും ഇമെയിലിൽ പറയുന്നു. വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് വിദേശ സന്ദേശവാഹകർ ഉപയോഗിക്കുന്നത് നിർത്താത്തവർക്ക് ഉപരോധം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
ത്രീമ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ചെലവ് സ്വിസ് ആർമി വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “പുതിയ സൈനികരും റിഫ്രഷർ പരിശീലനത്തിനായി മടങ്ങിയെത്തുന്നവരും ഉൾപ്പെടെ സൈന്യത്തിലെ എല്ലാവർക്കും ഈ ശുപാർശകൾ ബാധകമാണെന്ന് .” .സ്വിസ് സൈനിക വക്താവ് ഡാനിയൽ റെയിസ്റ്റ് പറഞ്ഞു.
വാട്ട്‌സ്ആപ്പ് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ മെറ്റയുടേതായതിനാൽ, എല്ലാം യുഎസ് ക്ലൗഡ് ആക്‌റ്റിന് വിധേയമായിരിക്കും. ത്രീമാ സ്വിറ്റ്സര്‍ലൻഡ് കേന്ദ്രീകൃതമായതിനാല്‍ അത്തരം വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരില്ല. കൂടാതെ യൂറോപ്പിന്റെ ജിഡിപിആര്‍ ഡേറ്റാ സംരക്ഷണ നിയമവും ആപ്പിന് ബാധകമാണ്.ത്രീമയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സെർവറുകൾ ഇല്ല, അവിടെയുള്ള കോടതി വാറന്റുകൾക്ക് മറുപടി നൽകേണ്ടതുമില്ല.
സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്നതിനാൽ സൈനിക ഉദ്യോഗസ്ഥർ വിദേശ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിൽ സമാനമായ ആശങ്കകൾ ഇന്ത്യയിലും ഉയർന്നിട്ടുണ്ട്. 2020-ൽ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ കേന്ദ്രം നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് ശേഷം, 89 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ ഇന്ത്യൻ ആർമി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു . ഇതിൽ ഫേസ്ബുക്ക്,ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഉൾപ്പെടുന്നുണ്ട്.
ഇന്ത്യൻ സൈന്യം ആർമി സെക്യൂർ ഇൻഡിജീനിയസ് മെസേജിംഗ് ആപ്ലിക്കേഷൻ എന്ന പേരിൽ ഒരു ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു . ഇന്റേണൽ ആർമി നെറ്റ്‌വർക്ക് ഉപയോഗിച്ച് സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കാം.
Discussion about this post