സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പടിഞ്ഞാറൻ തീരത്തുനിന്നും നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. പരമാവധി വേഗതയിൽ കുതിച്ച മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഇന്ത്യൻ നാവികസേന വൃത്തങ്ങൾ അറിയിച്ചു
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഒരു മാസത്തിന് ശേഷമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ഏറ്റവും പുതിയ പരീക്ഷണം
ബ്രഹ്മോസിന്റെ സമുദ്രയുദ്ധത്തിൽ ഉപയോഗിക്കുന്ന പതിപ്പാണ് വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ കേന്ദ്രം, മിസൈൽ പരീക്ഷണത്തിന്റെ ഫോട്ടോഗ്രാഫ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണവ പ്രതിരോധം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ കൂടുതൽ നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..
വിമാനവാഹിനികള്‍ പോലുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകൾ. റഷ്യയിലെ എന്‍.പി.ഒ.എമ്മിന്റേയും ഡിആര്‍ഡിഒയുടേയും സംയുക്ത സംരംഭമായിട്ടാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്.
Discussion about this post