കശ്മീരിലെ യുവാക്കളെ തീവ്രവാദികളാക്കി ഭീകര ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പാക് ഭീകര സംഘടനകളുടെ ശ്രമം . കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരുമായി പാകിസ്താനിലുള്ള ഭീകരർ രഹസ്യ സംഭാഷണങ്ങൾ നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു . അതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
14-18 പ്രായത്തിലുള്ള യുവാക്കളെ ലക്ഷ്യം വയ്ക്കാനാണ് പാക് ഭീകര സംഘടനകളുടെ നിർദേശം. കാരണം അവരെ എളുപ്പത്തിൽ പ്രചോദിപ്പിക്കാനാകും. നുഴഞ്ഞുകയറ്റ വിരുദ്ധ സേന വളരെ ശക്തമായതിനാൽ കഴിഞ്ഞ വർഷം മുതൽ തീവ്രവാദ സംഘടനകളിൽ കശ്മീരി യുവാക്കൾ ചേരുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞിരുന്നു .
സുരക്ഷാ സേന ഭീകര സംഘടനകളെ ശക്തമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് . കനത്ത മഞ്ഞുവീഴ്ച കാരണം മൂന്ന് മാസത്തെ ശൈത്യകാലം അവർക്ക് നുഴഞ്ഞുകയറ്റത്തിനുള്ള നല്ല അവസരമായി മാറുമെന്നും പോലീസ് പറയുന്നു.
ഒരു വിദേശ ഭീകരൻ താഴ്‌വരയിൽ വന്നാൽ, അതിനർത്ഥം അയാൾ 4 പ്രാദേശിക ആൺകുട്ടികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്നാണ്. അതുകൊണ്ടാണ് ഞങ്ങൾ അത്തരം തീവ്രവാദികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവരെയെല്ലാം ഇല്ലാതാക്കാനണ് ശ്രമിക്കുന്നത് . കൂടുതലും ഈ ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത് ,” ഐജിപി കശ്മീർ വിജയ് കുമാർ പറഞ്ഞു. താഴ്വരയിൽ സജീവമായ വിദേശ ഭീകരരുടെ എണ്ണം ഇപ്പോൾ ഏകദേശം 84-85 ആണെന്നും കശ്മീർ ഐജി വിജയകുമാർ പറഞ്ഞു
കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് കശ്മീരിൽ സജീവമായ ഭീകരരുടെ എണ്ണം 200ൽ താഴെയെത്തുന്നത്.
Discussion about this post