ഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ താപനിലയിലും കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന മിസൈലാണ് ആകാശ് . എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ ആകാശ് മിസൈൽ വിയറ്റ്നാമിന് പ്രിയപ്പെട്ടതാകുന്നത് ? അതറിയണമെങ്കിൽ കുറച്ച് പിന്നിലേയ്ക്ക് സഞ്ചരിക്കണം .
വിയറ്റ്നാമീസ് വ്യോമസേനാ പ്രതിനിധി സംഘം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നു. സൗഹൃദ രാജ്യങ്ങളിലേക്ക് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്യാൻ ഇന്ത്യ എന്നും താല്പര്യം കാട്ടിയിട്ടുള്ളതിനാൽ ആകാശ് മിസൈലുകളുടെ പരീക്ഷണങ്ങളും തത്സമയം കാട്ടികൊടുത്തു. ഇതോടെ തങ്ങളുടെ പഴയ വ്യോമസംവിധാനങ്ങൾക്ക് ബദലായി ഇന്ത്യയുടെ ആകാശ് തന്നെ വേണമെന്നായി വിയറ്റ്നാം .
ആകാശ് എംകെ1 മിസൈൽ സംവിധാനങ്ങളുടെ പ്രാദേശിക ഉൽപ്പാദനത്തിനായി സാങ്കേതിക കൈമാറ്റം നൽകാനും ഡിആർഡിഒ സമ്മതിച്ചിരുന്നുവെങ്കിലും അത് യാഥാർത്ഥ്യമാക്കാനായില്ല. ആകാശ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ വിലയിരുത്തലിനുശേഷം, വിയറ്റ്നാമീസ് വ്യോമസേന തങ്ങളുടെ പഴഞ്ചൻ മിഡ്-ടയർ സോവിയറ്റ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം S-125 Pechora 2TM അടക്കം മാറ്റിസ്ഥാപിക്കാനും പദ്ധതിയിട്ടു .
വിയറ്റ്നാം തുടക്കം മുതൽ ആകാശ് മിസൈലിന്റെ പരീക്ഷണങ്ങൾ കൃത്യമായി നിരീക്ഷിക്കാറുണ്ട് . അവർ ഇസ്രായേലിൽ നിന്ന് വാങ്ങിയ SPYDER SR-MR സിസ്റ്റത്തേക്കാൾ കൂടുതൽ മികച്ചത് ഇന്ത്യയുടെ ആകാശ് മിസൈലാണെന്നും അവർ കണക്കാക്കുന്നു. അടുത്തിടെ ഇന്ത്യ നടത്തിയ ആകാശ് മിസൈൽ പരീക്ഷണങ്ങളെ കുറിച്ചും അവർ അന്വേഷിച്ചിരുന്നു,
വിയറ്റ്നാം ഇതിനകം തന്നെ റഷ്യയിൽ നിന്ന് S-300 ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനവും സ്വന്തമാക്കിയിട്ടുണ്ട് . എങ്കിലും ആകാശ് മിസൈൽ വേണമെന്ന കാഴ്ച്ചപ്പാടിൽ നിന്ന് പിന്നോക്കം പോയിട്ടിമില്ല . ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസ് വ്യോമസേനയ്ക്ക് നൽകാൻ തീരുമാനിച്ചതിനാൽ ഇനി ആകാശ് മിസൈലിന്റെ കാര്യത്തിലും കൂടുതൽ തീരുമാനങ്ങൾ ഉണ്ടായേക്കും
Discussion about this post