തദ്ദേശ ശേഷിയിലൂടെ കരുത്താര്‍ജിക്കുകയാണ് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ മുന്‍നിര്‍ത്തി തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളാണ് നിലവിൽ സൈന്യത്തിൽ കൂടുതലായി എത്തുക
ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നതിനൊപ്പം രാജ്യത്തെ പ്രൊഫഷണലുകളുടെ സാങ്കേതിക വൈദഗ്ധ്യം വളർത്താനും ആത്മനിർഭർ ഭാരത് സഹായകമാകുന്നുണ്ട് .നേരത്തെ ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിവിധ മേഖലകളിലെ ഇന്ത്യയുടെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത്, ‘ആത്മനിർഭർ ഭാരത് അഭിയാൻ’ കാമ്പെയ്‌നും ഇന്ത്യയിൽ സംഘടിപ്പിക്കുന്നുണ്ട് . പ്രതിരോധം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ്ത രാജ്യമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ആത്യന്തികമായി ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമാക്കുന്നതിനും സ്വയം സുസ്ഥിര രാജ്യമാക്കുന്നതിനും ഇത് സഹായിക്കും. സ്വകാര്യ പ്രതിരോധ നിർമ്മാതാക്കൾക്ക് കൂടുതൽ പദ്ധതികൾ നൽകാനും പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് .
‘മേക്ക് ഇൻ ഇന്ത്യ’ പ്രകാരം സായുധ സേനയുടെ നവീകരണത്തിനായി 7,965 കോടി രൂപയുടെ പദ്ധതികൾക്കും പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യ 38,000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഇപ്പോൾ 2024-25 ഓടെ 35,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എഴുപതോളം രാജ്യങ്ങളിലേക്കാണ് രാജ്യം പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യൻ സായുധ സേനയ്ക്ക് മാത്രമല്ല, ലോകത്തിനാകെ അത്യാധുനിക സാങ്കേതിക വിദ്യ നൽകുന്ന രാജ്യമായി ഇന്ത്യ ഉടൻ മാറുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. അടുത്തിടെ, ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനുള്ള 374.96 മില്യൺ ഡോളറിന്റെ കരാറിന് ഫിലിപ്പീൻസ് അംഗീകാരം നൽകിയിരുന്നു . ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ആദ്യ കയറ്റുമതി ഓർഡറാണിത്. ആത്മനിർഭർ ഭാരതിന്റെ ഏറ്റവും വലിയ പ്രയോക്താക്കളും പ്രതിരോധമന്ത്രാലയമാണ്
Discussion about this post