പത്താൻകോട്ട് മാതൃകയിലുള്ള ആക്രമണം തടയാൻ സഹായിക്കുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യ . ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുക്കുന്ന പുതിയ ഡ്രോൺ 360-ഡിഗ്രി നിരീക്ഷണ ശേഷി നൽകുന്ന ടെതർഡ് അൺമാൻഡ് ഏരിയൽ വെഹിക്കിളാണ്
. എയർഫീൽഡുകൾക്കും സൈനിക താവളങ്ങൾക്കും മുകളിൽ ഒരു നിശ്ചിത സ്ഥാനത്ത് സഞ്ചരിക്കാൻ കഴിയുന്ന ആളില്ലാ ഡ്രോണാണ് ബി ഇ എൽ വികസിപ്പിച്ചെടുത്തിരിക്കുന്നത് . 9 കിലോയാണ് ഭാരം. ഡ്രോണിനെ ഒരു കേബിൾ ഉപയോഗിച്ച് നിലത്ത് ബന്ധിപ്പിച്ചിരിക്കുന്നു. ബാറ്ററിയിൽ നിന്നുള്ള വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുന്നത് .
മെഷീന്റെ പ്രധാനഭാഗത്ത് ക്യാമറയുമുണ്ട് . പകൽ വെളിച്ചത്തിൽ രണ്ട് കിലോമീറ്റർ പരിധിയുള്ള സിസിഡി വീഡിയോ ക്യാമറയും കൂടാതെ 600 മീറ്റർ പരിധിയുള്ള ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാ-റെഡ് തെർമൽ ക്യാമറയും ഈ ഡ്രോണിലുണ്ട് . പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 3 സൈനികരടക്കം 8 പേരാണ് കൊല്ലപ്പെട്ടത് .
ആക്രമണം നടത്തിയ 5 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു .ആക്രമണം നടന്ന വ്യോമസേനാ താവളത്തിന് 50 കിലോമീറ്റര്‍മാത്രം അകലെയാണ് പാകിസ്താന് അതിര്‍ത്തി. യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിച്ചിട്ടുള്ള പ്രദേശത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്.
Discussion about this post