Sainikam
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News
No Result
View All Result
Sainikam
No Result
View All Result

പുതിയ ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ ; പ്രതിരോധ ബജറ്റിലെ 4.78 കോടിയുടെ 19% മാർച്ചിന് മുൻപ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ

Jan 20, 2022, 10:24 pm IST
in India, Army, Navy, Airforce, News
മേയ്ക്ക് ഇൻ ഇന്ത്യ : അനാഡ്രോൺ സിസ്റ്റംസുമായി 96 കോടിയുടെ കരാർ ഒപ്പ് വച്ച് ഇന്ത്യൻ സൈന്യം
Share on FacebookShare on Twitter

പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന 4.78 കോടിയുടെ 19% 2022 മാർച്ചിന് മുമ്പ് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ . പുതിയ ഉപകരണങ്ങൾ, ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായാണ് പ്രതിരോധ മേഖലയ്ക്കായി 4.78 കോടി വകയിരുത്തിയിരിക്കുന്നത് .

ഫെബ്രുവരി 1 ന് പ്രഖ്യാപിക്കുന്ന പുതിയ ബജറ്റിൽ ഇന്ത്യൻ നാവികസേനയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തും . ഗവൺമെന്റ് ഓഫ് ഇന്ത്യ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌റ്റസിൽ, 2027 വരെയുള്ള നാവികസേനയുടെ ഏകദേശ മൂലധന ബജറ്റ് 4.5 ലക്ഷം കോടി ആയിരിക്കുമെന്നും പറയുന്നു

പ്രതിരോധത്തിനായുള്ള ഇന്ത്യയുടെ വിഹിതം സമ്പൂർണമായി ഉയർത്താനും ആലോചനയുണ്ട്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഒരു ശതമാനമാണ് പ്രതിരോധത്തിനായി നീക്കി വച്ചിരുന്നത്ത് . എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ജിഡിപിയുടെ 2 ശതമാനം പ്രതിരോധത്തിനായി നീക്കി വയ്ക്കുന്നുണ്ട് . ഇത് മൂന്ന് ശതമാനത്തിലെത്തിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഇന്ത്യയ്ക്കെതിരെ ചൈന നിരന്തരം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് നാവികസേനയെ ശക്തിപ്പെടുത്താനുള്ള നീക്കം . ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ഭീഷണി ഉയരുന്നതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ മാസം മ്യാൻമറിലേക്ക് ചൈനയുടെ ‘ഗിഫ്റ്റിംഗ്’ ടൈപ്പ് 035 മിംഗ് ക്ലാസ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനി ചൈന അയച്ചിരുന്നു . 2021ലെ ഗാൽവാൻ ഏറ്റുമുട്ടലിന് മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന തങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചിരുന്നുവെന്നാണ് സൂചന

ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളായി എൽ ആൻഡ് ടിയും മസഗോൺ ഡോക്ക്‌യാർഡിനെയും ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട് . അന്തർവാഹിനി വിരുദ്ധ മിസൈൽ , കൂടുതൽ സമുദ്ര നിരീക്ഷണ ഡ്രോണുകൾ , ഇന്ത്യൻ നാവികസേനയ്ക്കായി 300 ഫ്ളീറ്റ് നിർമ്മിക്കുക എന്നിവയ്ക്കൊപ്പം P75i അന്തർവാഹിനികൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഈ പദ്ധതിക്ക് £45,000 കോടി ചിലവാണ് കണക്കാക്കുന്നത്.

2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച എലാറ ക്യാപിറ്റലിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കപ്പലുകളും അന്തർവാഹിനികളും ആവശ്യമാണ് . പുതുതായി ഇന്ത്യ 165 യുദ്ധക്കപ്പലുകൾക്ക് ഓർഡർ നൽകാനും സാധ്യത ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു

Tags: FEATUREDindian defencebudget
Share4TweetSendShare

Related Posts

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News & Articles

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

  • Home
  • Contact Us
  • Privacy Policy

© 2020 Sainikam.com

No Result
View All Result
  • India
  • World
  • Army
  • Navy
  • Airforce
  • Veer
  • War
  • News

© 2020 Sainikam.com